ഞങ്ങൾക്കും കിരീടത്തിനും ഇടയിൽ 3 മത്സരത്തിന്റെ ദൂരം മാത്രം, 3 കളികളും ജയിക്കും കപ്പും നേടും

അഭിറാം മനോഹർ| Last Modified ബുധന്‍, 4 നവം‌ബര്‍ 2020 (14:10 IST)
കിരീടത്തിനും തങ്ങൾക്കും ഇടയിലുള്ള മൂന്ന് മത്സരങ്ങൾ വിജയിച്ച് കയറാനാകുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പർ‌താരം എ‌ബി ഡിവില്ലിയേഴ്‌സ്. ഐപിഎൽ പോലൊരു ടൂർണമെന്റിൽ ഒരു ദിവസം ആർക്കും ആരെയും തോൽപ്പിക്കാനാകുമെന്നും ഡിവില്ലിയേഴ്‌സ്.

ഐപിഎല്ലിൽ തുടരെ നാല് തോൽവികൾ വഴങ്ങിയെങ്കിലും ശേഷിക്കുന്ന 3 മത്സരങ്ങളിലും വിജയിച്ചാൽ ബാംഗ്ലൂരിന് കപ്പ് നേടാൻ കഴിയും. അതിന് സാധിക്കുമെന്ന് തന്നെയാണ് ഡിവില്ലിയേഴ്‌സും പറയുന്നത്. ജയത്തിനും തോൽവിക്കുമിടയിലെ മാർജിൻ നേരിയതാണ്. എവിടെയെങ്കിലും പിഴവ് പറ്റിയാൽ മുഴുവൻ മാറ്റം വരുത്താൻ തോന്നും എന്നാൽ പലപ്പോഴും എന്താണ് പ്ലാൻ അതിൽ ഉറച്ച് നിൽക്കുന്നതാണ് ഗുണം ചെയ്യുക ഡിവില്ലിയേഴ്‌സ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :