അനുബന്ധ വാര്‍ത്തകള്‍
- "വില്ലനല്ല, ഹീറോ" സ്റ്റമ്പിനടിച്ച് പോകാൻ പറഞ്ഞവർക്ക് ബാറ്റ് കൊണ്ട് മറുപടി
- കുറഞ്ഞ ഓവർ നിരക്ക്; വിരാട് കോഹ്ലിയ്ക്ക് 12 ലക്ഷം രൂപ പിഴ
- ഒൻപത് പടുകൂറ്റൻ സിക്സറുകൾ, 19 പന്തിൽ അർധ സെഞ്ച്വറി; രാജസ്ഥാന്റെ തകർപ്പൻ ജയം സഞ്ജുവിന്റെ കരുത്തിൽ !
- IPL 2020: ഒമ്പത് സിക്സറുകള്‍, 19 പന്തുകളില്‍ 50; സഞ്ജു സാംസണ് സൂപ്പര്മാന് !
- ജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്ന് തോന്നിപ്പിക്കാൻ ഐപിഎല്ലിനാവും : റോബിൻ ഉത്തപ്പ
IPL 2020: സഞ്ജു വീണു, ദേവ്ദത്ത് തലയുയര്‍ത്തി; ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം !
രാജസ്ഥാന് റോയല്‍സിനെ തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വിജയം. രാജസ്ഥാന് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 19.1 ഓവറുകളില്‍ ബാംഗ്ലൂര്‍ മറികടന്നു.
ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത് മലയാളിയായ ദേവ്ദത്ത് പടിക്കലും (63), നായകന് വിരാട് കോഹ്ലിയും (72) ചേര്‍ന്ന്. കൊഹ്ലി പുറത്താകാതെ നിന്നു.
45 പന്തുകളില്‍ നിന്ന് ആറ് ബൌണ്ടറികളും ഒരു സിക്സും ഉള്‍പ്പടെയാണ് ദേവ്ദത്ത് 63 റണ്‍സ് എടുത്തത്. 53 പന്തുകളില്‍ നിന്നാണ് കോഹ്ലി 72 റണ്‍സ് കുറിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ആറുവിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സ് നേടിയത്. 47 റണ്‍സെടുത്ത മഹിപാല്‍ ലോം റോര്‍ ആണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. സൂപ്പര്‍താരം സഞ്ജു സാംസണ് വെറും നാലുറണ്‍സെടുത്ത് പുറത്തായി.