അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 2988 പേർക്ക് കൊവിഡ്, 14 മരണം, 2738 പേർക്ക് സമ്പർക്കം വഴി രോഗം
- സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കൊവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനം
- കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠനം
- അന്ന് യോർക്കർ എറിയാൻ ധോണി ഭായി എന്നെ അനുവദിച്ചില്ല, പക്ഷേ പിന്നീട് സംഭവിച്ചത്: അരങ്ങേറ്റ മത്സരത്തെ കുറിച്ച് ബുമ്ര
- രാജ്യത്ത് 64 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് വന്നു പോയിട്ടുണ്ടാകുമെന്ന് ഐസിഎംആര്‍
ജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്ന് തോന്നിപ്പിക്കാൻ ഐപിഎല്ലിനാവും : റോബിൻ ഉത്തപ്പ
സാധാരണ നിലയിലേക്ക് ജീവിതം എത്തിയെന്ന തോന്നലുണ്ടാക്കാൻ ഐപിഎല്ലിന് സാധിക്കുമെന്ന് രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പ. കൊവിഡ് സാഹചാര്യത്തിൽ ഇത്തവണത്തെ ഐപിഎൽ ഏറെ പ്രാധാന്യമുള്ളതാണെന്നും ഉത്തപ്പ പറഞ്ഞു.
കളിയിലേക്ക് മടങ്ങാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. മനുഷ്യവംശം എന്ന നിലയിൽ നമ്മൾ കടന്നുപോകുന്ന സാഹചര്യം വെച്ച് നോക്കുമ്പോൾ ഇത്തവണത്തെ ഐപിഎൽ ഏറെ പ്രത്യേകതകൾ നിറഞതാണ്. ഐപിഎൽ പോലൊരു ടൂർണമെന്റ് നടക്കുമ്പോൾ ജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നത് പോലൊരു തോന്നൽ അത് നമുക്ക് നൽകും.
ലോകത്തിലെ എല്ലാ ക്രിക്കറ്റ് പ്രേമികളും ഐപിഎല്ലിന് വേണ്ടി കാത്തിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ ഇത്തവണ ഏറെ പ്രാധാന്യമുള്ള ഐപിഎലാണ് നടക്കുക ഉത്തപ്പ പറഞ്ഞു.