അനുബന്ധ വാര്‍ത്തകള്‍
- എല്ലാ തന്ത്രങ്ങളും കയ്യിലുള്ള താരം: സിപിഎല്ലിൽ ശ്രദ്ധിക്കേണ്ടത് ആ താരത്തെയെന്ന് ബ്രെറ്റ്‌ലി
- മാക്സ്വെല്ലിന്റെ ഐപിഎൽ ഇലവനിൽ രോഹിത്തില്ല, ടീം ഇങ്ങനെ
- ഞങ്ങൾക്ക് ആകുലതകളില്ല, 2022ലും ധോണി തന്നെ നയിയ്ക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ !
- 2022ലും ധോണി ഐപിഎൽ കളിച്ചേക്കും, ആരാധകരെ ആവേശത്തിലാഴ്ത്തി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ
- അതിനെ പറ്റി ചിന്തിച്ചിട്ടില്ല: വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ആൻഡേഴ്സൺ
കളി നടക്കുന്നത് യുഎഇയിൽ ആയത് ചെന്നൈയ്‌ക്ക് ഗുണം ചെയ്യും: ഷെയ്‌ൻ വാട്സൺ
ടീമിൽ ഒത്തിരി സ്പിന്നർമാർ ഉള്ളത് യുഎയിൽ ഇത്തവണ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ ചെന്നൈയ്‌ക്ക് തുണയാവുമെന്ന് ടീമിലെ സീനിയർ താരമായ ഷെയ്‌ൻ വാട്സൺ. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇയിൽ വരണ്ട പിച്ചുകളായിരിക്കും. അത് ചെന്നൈയ്‌ക്ക് കാര്യമായി ഗുണം ചെയ്യുമെന്നാണ് വാട്‌സണിന്റെ അഭിപ്രായം. പിച്ചുകൾ ഇക്കുറി സ്ലോ ആയിരിക്കും. ചെന്നൈയ്‌ക്കൊപ്പം നിലവാരമുള്ള സ്പിന്നർമാരുണ്ട്. അതിനാൽ തന്നെ പിച്ചിന്റെ ആനുകൂല്യം ചെന്നൈ മുതലെടുക്കുമെന്നും വാട്‌സൺ വ്യക്തമാക്കി.
ഐപിഎൽ ലോകത്തെ ഏറ്റവും മികച്ച ടി20 ടൂർണമെന്റാണെന്നും ചെന്നൈയിൽ തിങ്ങിനിറയുന്ന ആരാധകരെ താൻ ഇക്കുറി മിസ് ചെയുമെന്നും വാട്‌സൺ കൂട്ടിചേർത്തു.