ഐപിഎല്ലിൽ അത്ഭുതപ്പെടുത്തിയ രണ്ട് ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ബ്രെറ്റ് ലി
ഐപിഎല്ലിൽ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ രണ്ട് ഇന്ത്യൻ താരങ്ങൾ ആരെല്ലാമെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ പേസറായിരുന്ന ബ്രെറ്റ് ലി. ഈ സീസണിൽ തന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത് രാജസ്ഥാൻ റോയൽസിന്റെ യുവതാരം രാഹുൽ തെവാട്ടിയയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി യുവതാരവുമായ ദേവ്‌ദത്ത് പടിക്കലുമാണെന്നാണ് ബ്രെറ്റ് ലീ പറയുന്നത്.
ഇതിൽ ദേവ്‌ദത്താണ് സീസണിലെ എമർജിങ് പ്ലയറായി തിരഞ്ഞെടുക്കപ്പെട്ടത്.15 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് അടിച്ചെടുത്തത്. കോലിയും ഡിവില്ലിയേഴ്‌സുമടങ്ങിയ ബാംഗ്ലൂർ നിരയിലെ ഏറ്റവും വലിയ റൺവേട്ടക്കാരനും ദേവ്‌ദത്തായിരുന്നു.
അതേസമയം രാജസ്ഥാനായി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത തെവാട്ടിയ 255 റണ്‍സും 10 വിക്കറ്റും സ്വന്തമാക്കി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഷെല്‍ഡണ്‍ കോട്രലിനെ 5 സിക്‌സ് പറത്തിയ തെവാട്ടിയയുടെ പ്രകടനം ഐപിഎല്ലിലെ മറക്കാനാവത്ത നിമിഷങ്ങളിൽ ഒന്നാണ്.