ആരെയെല്ലാം ടീമിലെടുക്കും? സഞ്‌ജു, മായങ്ക്, ദേവ്‌ദത്ത്: സെലക്ടർമാക്ക് തലവേദന

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (13:25 IST)
ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഇന്ത്യൻ സെലക്ടർമാർക്ക് ഉണ്ടാക്കാൻ പോകുന്ന തലവേദന ചില്ലറയൊന്നുമല്ല. കാരണ യുവ താരങ്ങൾ ഓരോരുത്തരും മികവ് തെളിയിയ്ക്കുകയാണ്. പലരും പൊരുതുന്നത് ഇന്ത്യൻ ടീമിൽ ഒരേ പൊസ്സിഷനിലേയ്ക്കാണ് എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ബാറ്റിങ് നിരയിലും ബോളിങ് നിരയിലുമെല്ലാം പുതിയ താരോദയങ്ങൾ പ്രകടമാണ്.

മായങ്ക് അഗര്‍വാളും, സഞ്ജു സാംസൺ, പൃഥ്വി ഷാ ശുഭ്മാന്‍ ഗില്ല്, ദേവ്ദത്ത് പടിക്കൽ എന്നിവർ റൺസ് വാരിക്കൂട്ടുകയാണ്. നായാകനെന്ന നിലയിൽ ചില പ്രതിസന്ധികൾ നെരിടുന്നു എങ്കിലും കെ‌ എൽ രാഹുൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിയ്ക്കുന്ന പ്രകടനമാണ് നടത്തുന്നത്. അഞ്ച് വീതം മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 302 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ പക്കലാണുള്ളത്. നിലവിൽ ഇന്ത്യൻ റീമിൽ രാഹുലിന്റെ പൊസിഷനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന് വേണ്ടിയാണ് സഞ്ജുവും പൊരുതുന്നത്.

ഇനി ബൗളിങ്ങിലേക്ക് വന്നാല്‍ അവിടെയും യുവനിര ശ്രദ്ധ നേടുകയാണ്. നാഗര്‍കോടി ശിവം മവി എന്നിവർ മികവ് തെളിയിയ്കുകയാണ്. കിങ്സ് ഇലവൻ പഞ്ചാബിലെ ബിഷ്നോയി, അബ്ദുൽ സമദ് എന്നിങ്ങനെ നീളുന്നു യുവതാരങ്ങളുടെ നിര. ഇവരെയെല്ലാം തഴയാൻ സെൽക്ടർമാക്ക് സാധിയില്ല എല്ലാവരെയും ടീമിൽ ഉൾപ്പെടുത്താനുമാകില്ല. ഇവിടെയാണ് ഇന്ത്യൻ സെലക്ടർമാർ വിയർക്കാൻ പോകുന്നത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിൽ ഏതെങ്കിലും ഒരു പൊസിഷനിലേയ്ക്ക് മികച്ച കളിക്കാരില്ലാത്ത അവസ്ഥ ഉണ്ടാകില്ല എന്നത് ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :