അവനെ നോക്കിവെച്ചോളു, സ്പെഷലായ കളിക്കാരനാണവൻ, വളരെ സ്പെഷ്യലായ കളിക്കാരൻ: യുവി

അഭിറാം മനോഹർ| Last Modified വ്യാഴം, 12 നവം‌ബര്‍ 2020 (12:06 IST)
ഐപിഎല്ലിൽ ടീം ഗെയിം എന്താണെന്ന് തെളിയിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് ഇത്തവണയും കപ്പെടുത്തത്. ടീമിന്റെ പല വിജയങ്ങൾക്കും കാരണമായത് പല പല താരങ്ങളായിരുന്നു. ഓരോ മത്സരത്തിലും ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റൊരു താരം അവസരത്തിനൊത്തുയരുന്നതായിരുന്നു ടൂർണമെന്റിൽ മുംബൈയുടെ കരുത്ത്.

ഇപ്പോളിതാ സീസണിൽ മുംബൈയുടെ വിജയങ്ങളിൽ പ്രധാനിയായിരുന്ന യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ യുവ്‌രാജ് സിങ്. ബാറ്റ്സ്മാനായ മുംബൈയുടെ ഇഷാൻ കിഷനെയാണ് താരം പ്രശംസിച്ചത്. വിക്കറ്റ് കീപ്പറാണെങ്കിലും ക്വിന്‍റണ്‍ ഡീകോക്ക് കീപ്പറായി ഉള്ളതിനാല്‍ കീപ്പിംഗ് ഉത്തരവാദിത്തം കിഷന് ഏറ്റെടുക്കേണ്ടി വന്നിരുന്നില്ല.സീസണിൽ 14 മത്സരങ്ങളിൽ 145.76 സ് ട്രൈക്ക് റേറ്റില്‍ 516 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. ഈ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും കിഷൻ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :