അനുബന്ധ വാര്‍ത്തകള്‍
- സഞ്ജു സാംസൺ ഈ സീസണിലെ സക്സസ്ഫുൾ താരം: തുറന്നുപറഞ്ഞ് സാക്ഷാൽ സൗരവ് ഗാംഗുലി
- രോഹിത്തിന്റെ ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കും, ഗെയിം പ്ലാൻ വ്യക്തമാക്കി ശിഖർ ധവാൻ
- നിങ്ങൾക്ക് രാജ്യമാണോ ക്ലബാണോ വലുത്? രോഹിത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
- ഞങ്ങൾക്കും കിരീടത്തിനും ഇടയിൽ 3 മത്സരത്തിന്റെ ദൂരം മാത്രം, 3 കളികളും ജയിക്കും കപ്പും നേടും
- ഓരോ കളിയിലും വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതി, പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെ ഹൈദരാബാദ് നായകൻ
ഐപിഎല്ലിൽ ഗാംഗുലിയുടെ ശ്രദ്ധ നേടിയ ആറ് യുവതാരങ്ങൾ ഇവർ, പട്ടികയിൽ സഞ്ജുവും ദേവ്‌ദത്തും
ഐപിഎൽ പതിമൂന്നാം സീസണിൽ തിളങ്ങിയ ആറ് ഇന്ത്യൻ യുവതാരങ്ങളെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. മലയാളി താരങ്ങളായ സഞ്ജു സാംസണും ബാംഗ്ലൂരിന്റെ ദേവ്‌ദത്ത് പടിക്കലും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
മുംബൈയുടെ സൂര്യകുമാർ യാദവിനെയാണ് ഗാംഗുലി ഏറ്റവുമധികം പ്രശംസിച്ചത്. സ്ഥിരതയാർന്ന പ്രകടനമാണ് സൂര്യകുമാർ കാഴ്‌ച്ചവെക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു. രാജസ്ഥാന്റെ മലയാളി താരമായ സഞ്ജു സാംസണിനെയും കൊൽക്കത്തയുടെ രാഹുൽ ത്രിപാഠിയേയും ദാദ പുകഴ്‌ത്തി. ശുഭ്‌മാൻ ഗില്ലാണ് ഗാംഗുലിയുടെ കണ്ണ് പതിഞ്ഞ മറ്റൊരു കൊൽക്കത്തൻ താരം.
അതേസമയം തന്റെ ആദ്യ സീസണിൽ തന്നെ ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഇടം നേടാനായ ദേവ്‌ദത്തിനെയും ഗാംഗുലി പ്രശംസിച്ചു. കൊൽക്കത്തയുടെ വരുൺ ചക്രവർത്തിയാണ് കൂട്ടത്തിൽ ഇടം നേടിയ ഏക ബൗളിങ് താരം. സീസണിൽ 14 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകൾ വരുൺ സ്വന്തമാക്കിയിരുന്നു.