1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Zaheer khan faces heat over LSG contract

അഴിച്ചുപണി തുടങ്ങി ഗോയങ്ക, ലഖ്നൗ ടീമിൽ നിന്നും സഹീർ ഖാൻ പുറത്തേക്ക്..

Cricket
ഐപിഎല്ലില്‍ ദയനീയമായ പ്രകടനത്തിന് പിന്നാലെ പുറത്തായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ അഴിച്ചുപണികള്‍ക്ക് തുടക്കമിട്ട് ഗോയങ്ക. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തത്. നിക്കോളാസ് പുറാന്‍, മിച്ച് മാര്‍ഷ് എന്നിവര്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് നടത്തിയതെങ്കിലും കാര്യമായ പേസ് അറ്റാക്ക് ഇല്ലാതിരുന്നതും നായകന്‍ റിഷഭ് പന്തിന്റെ മോശം പ്രകടനവുമാണ് ടീമിന് തിരിച്ചടിയായത്.
 
ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം സീസണില്‍ ടീമിന്റെ പ്രകടനത്തില്‍ ടീം ഉടമ ഏറെ നിരാശനാണ്. ഇതോടെ അടുത്ത സീസണില്‍ ടീം മെന്ററായ സഹീര്‍ ഖാന്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മാത്രമാണ് സഹീറുമായി ടീമിന് കരാറുള്ളത്. അതിനാല്‍ തന്നെ അടുത്ത സീസണില്‍ ടീമിന്റെ ഭാഗമാകണമെങ്കില്‍ സഹീറുമായി കരാര്‍ പുതുക്കേണ്ടതുണ്ട്. ഇതിന് ലഖ്‌നൗ തയ്യാറായേക്കില്ല എന്നാണ് വിവരം.
 
 14 മത്സരങ്ങളില്‍ നിന്നും 6 ജയം മാത്രമാണ് ലഖ്‌നൗവിന് നേടാനായത്. താരലേലത്തില്‍ 27 കോടി മുടക്കി സ്വന്തമാക്കിയിട്ടും ഒരു ഇമ്പാക്റ്റും സൃഷ്ടിക്കാന്‍ നായകന്‍ റിഷഭ് പന്തിന് സാധിച്ചിരുന്നില്ല. ലീഗിലെ അവസാന മത്സരത്തിലെ സെഞ്ചുറി മാത്രമാണ് സീസണില്‍ പന്തിന്റെ എടുത്തുപറയാനാകുന്ന പ്രകടനം.
 
അടുത്ത ലേഖനം
Spain vs France: ലാമിൻ യമാലിനെതിരെ ഡെംബെലെ, നേഷൻസ് ലീഗ് സെമിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം