അനുബന്ധ വാര്‍ത്തകള്‍
- Rishi Sunak: പ്രധാനമന്ത്രിയൊക്കെ അങ്ങ് യു കെയിൽ, ഇവിടെ ആർസിബി ഫാൻ, വൈറലായി റിഷി സുനക്കിൻ്റെ ചിത്രങ്ങൾ, ഗ്ലോബൽ ബ്രാൻഡെന്ന് ആരാധകർ
- Krunal Pandya: ഈ ആരാധകർക്ക് വേണ്ടി നമ്മൾ കപ്പെടുക്കണം, അന്ന് ക്രുണാൽ പറഞ്ഞത് വെറുതെയല്ല, ഫൈനലിലെ ക്രൂഷ്യൽ പാണ്ഡ്യ
- Virat Kohli Celebration: രവി ശാസ്ത്രിയുടെ കൈകളിലേക്ക് ചാടി വിരാട് കോലി; ഞെട്ടി അനുഷ്ക (വീഡിയോ)
- Virat Kohli and Anushka Sharma: 'കരയല്ലേ മോനെ'; കോലിയെ വാരിപ്പുണര്‍ന്ന് അനുഷ്ക (വീഡിയോ)
- Royal Challengers Bengaluru: മോഹകപ്പില്‍ ആറ്റുനോറ്റൊരു മുത്തം; കണ്ണീരണിഞ്ഞ് കോലി
ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്ങ്സിനെ പരാജയപ്പെടുത്തി നീണ്ട 18 വര്‍ഷ കാലത്തെ ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ആര്‍സിബി. ക്രിക്കറ്റിലെ എല്ലാ കിരീടനേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള കോലിയ്ക്ക് അന്യം നിന്ന നേട്ടമായിരുന്നു ഐപിഎല്‍ കിരീടം. എന്നാല്‍ ഐപിഎല്‍ കിരീടനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പുകഴ്ത്താന്‍ കോലി മറന്നില്ല.
ഐപിഎല്ലിലെ വിജയം സവിശേഷമാണെന്നും എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്വത്തിന് ഇത് അഞ്ച് പടി താഴെയാണെന്നും കോലി മത്സരശേഷം പ്രതികരിച്ചു. എന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നാണിത്. പക്ഷേ ഇത് ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് പടിയെങ്കിലും താഴെയാണ്. ടെസ്റ്റ് ക്രിക്കറ്റിനെ ഞാന്‍ അത്രയേറെ സ്നേഹിക്കുകയും മൂല്യം നല്‍കുകയും ചെയ്യുന്നുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റിനെ ബഹുമാനിക്കാന്‍ ഞാന്‍ യുവതാരങ്ങളോട് അഭ്യര്‍ഥിക്കുന്നു. കാരണം ഒരു ടെസ്റ്റ് മത്സരത്തില്‍ നിങ്ങള്‍ മികച്ച പ്രകടനം നടത്തിയാല്‍, ലോകത്ത് എവിടെയും നിങ്ങള്‍ നടക്കുമ്പോള്‍ ആളുകള്‍ നിങ്ങളുടെ കണ്ണില്‍ നോക്കി, കൈ കുലുക്കി നന്നായി കളിച്ചെന്ന് പറയും. ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ബഹുമാനം നേടണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് തിരെഞ്ഞെടുക്കുക. അതിനായി നിങ്ങളുടെ ഹൃദയവും ആത്മാവും നല്‍കുക. കോലി പറഞ്ഞു.