കളിക്കുന്നുണ്ടെങ്കിൽ എനിക്ക് 20 ഓവർ ഫീൽഡും ചെയ്യണം, ഇമ്പാക്റ്റ് സബായി കളിക്കാൻ എന്നെ കിട്ടില്ല, പറഞ്ഞത് കോലിയെങ്കിലും കൊണ്ടത് ഹിറ്റ്മാനെന്ന് ആരാധകർ

Virat Kohli on Impact Player rule,Virat Kohli I can't play as Impact Player,Virat Kohli Impact Player,Kohli RCB,ഇംപാക്ട് പ്ലേയറായി കളിക്കാനാകില്ല: വിരാട് കോഹ്‌ലി,IPL ഇംപാക്ട് പ്ലേയർ നിയമത്തെ കുറിച്ച് കോഹ്‌ലി,കോലി ആർസിബി,ഐപിഎൽ ഫൈനൽ
അഭിറാം മനോഹർ| Last Updated: ബുധന്‍, 4 ജൂണ്‍ 2025 (17:58 IST)
Kohli
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി ആര്‍സിബി ഐപിഎല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഒരു പുതിയ അദ്ധ്യായം തന്നെയാണ് രചിക്കപ്പെട്ടത്. കഴിഞ്ഞ 17 സീസണുകളിലും തൊട്ടരികില്‍ വെച്ച് കൈവിട്ട നേട്ടമാണ് വിരാട് കോലി ഇന്നലെ സ്വന്തമാക്കിയത്. ഫൈനല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്ങ്‌സിനെതിരെ ആര്‍സിബി വിജയം സ്വന്തമാക്കുമ്പോള്‍ ഏറെ വൈകാരികമായാണ് കോലിയെ ഗ്രൗണ്ടില്‍ കാണാന്‍ സാധിച്ചത്. മത്സരത്തിന്റെ അവസാന ഓവറില്‍ ടീം വിജയം ഉറപ്പിച്ചതോടെ കോലിയുടെ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞത് കാമറകണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. മത്സരശേഷം മാത്യു ഹെയ്ഡന് നല്‍കിയ അഭിമുഖത്തില്‍ ആര്‍സിബിയ്‌ക്കൊപ്പമുള്ള കിരീടനേട്ടത്തെ പറ്റി കോലി മനസ്സ് തുറന്നു.

ഞാന്‍ എത്രകാലം കളി തുടരുമെന്ന് അറിയില്ല. എന്നാല്‍ നല്ല കാര്യത്തിനും ഒരു അവസാനമുണ്ട്. ഇതുവരെ ഓരോ മത്സരത്തിലും ഞാന്‍ എന്റെ മുഴുവനും ടീമിനായി നല്‍കിയിട്ടുണ്ട്. ഇന്നത്തെ ദിവസം ഒരു കുഞ്ഞിനെ പോലെ ഞാന്‍ ഉറങ്ങും. ഞാന്‍ ടീമിനായി കളിക്കുമ്പോള്‍ 20 ഓവറും ഫീല്‍ഡില്‍ നിന്ന് കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് എനിക്ക് കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഇമ്പാക്ട് പ്ലെയറായി കളിക്കാനാകില്ല. കോലി പറഞ്ഞു. അതേസമയം കോലിയുടെ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ സഹതാരവും മുംബൈ ഇന്ത്യന്‍സിന്റെ സീനിയര്‍ താരവുമായ രോഹിത് ശര്‍മ ഈ സീസണില്‍ മുംബൈയ്ക്കായി ഏറെയും കളിച്ചത് ഇമ്പാക്ട് പ്ലെയര്‍ എന്ന റോളിലായിരുന്നു. ഈ രീതിയില്‍ രോഹിത്തിനെ ഉപയോഗിക്കുന്നതില്‍ ആരാധകര്‍ക്ക് നിരാശയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കോലിയുടെ പ്രതികരണം.


ഞാന്‍ എല്ലാ മേഖലയിലും ടീമിനായി സംഭാവന ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള കഴിവും മനോഭാവവും എനിക്കുണ്ട്. കോലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :