1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. UEFA Nations League spain vs france match

Spain vs France: ലാമിൻ യമാലിനെതിരെ ഡെംബെലെ, നേഷൻസ് ലീഗ് സെമിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം

Lamine yamal spain, Usman Dembele france, Spain vs France, UEFA Nations League Semi final,ലാമിൻ യമാൽ, ഉസ്മാൻ ഡെംബെലെ, സ്പെയിൻ- ഫ്രാൻസ്, യുവേഫ നേഷൻസ് ലീഗ്
യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സും സ്‌പെയിനും ഏറ്റുമുട്ടുന്നു. 2021ല്‍ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ കീഴടക്കി ഫ്രാന്‍സും 2023ല്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയിനും ജേതാക്കളായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിലെ വമ്പന്‍ താരങ്ങള്‍ നിറഞ്ഞ ഇരു ടീമുകളും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ മറ്റ്ഷരത്തില്‍ തീപാറുമെന്ന് ഉറപ്പാണ്. ഫ്രാന്‍സ്- സ്‌പെയിന്‍ മത്സരത്തിനൊപ്പം ഉസ്മാന്‍ ഡെംബലെ- ലാമിന്‍ യമാല്‍ പോരിന് കൂടിയാകും ഇന്ന് ഫുട്‌ബോള്‍ ലോകം സാക്ഷിയാവുക.
 
ജൂള്‍സ് കൂണ്ടെ,കാര്‍വഹാല്‍, റോഡ്രി എന്നിവരുടെ അഭാവത്തില്‍ യുവതാരങ്ങളെയാകും സ്‌പെയിന്‍ ഇന്ന് കളത്തിലിറക്കുക. കഴിഞ്ഞ 18 മത്സരങ്ങളില്‍ തോല്‍ക്കാതെയാണ് സ്‌പെയിനിന്റെ സെമി ഫൈനല്‍ പ്രവേശനം. ഡീന്‍ ഹുയ്‌സന്‍, പാവു കുബാര്‍സി എന്നിവരെ സെന്റര്‍ബാക്ക് സ്ഥാനത്ത് സ്‌പെയിന്‍ പറ്റ്രീക്ഷിച്ചേക്കും. മിഡ് ഫീല്‍ഡില്‍ പെഡ്രിക്കൊപ്പം ഫാബിയാന്‍ റൂയിസും അണിനിരക്കും. നീക്കോ വില്യംസ്, ലാമിന്‍ യമാല്‍ എന്നിവരാകും മുന്നേറ്റത്തിലുണ്ടാവുക.
 
 അതേസമയം ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച പിഎസ്ജിയില്‍ കളിക്കുന്ന ഉസ്മാന്‍ ഡെംബെലെ, ഡിസെറെ ഡൗ എന്നിവര്‍ക്കൊപ്പം കിലിയന്‍ എംബാപ്പെയും മാര്‍ക്കസ് തുറാമുമെല്ലാം അണിനിരക്കുന്ന ഫ്രാന്‍സും ശക്തമായ ടീമാണ്. ഇന്ത്യന്‍ സമയം രാത്രി 12:45 ആണ് മത്സരം തുടങ്ങുക. വിജയിക്കുന്ന ടീം ഫൈനലില്‍ പോര്‍ച്ചുഗലിനെ ഞായറാഴ്ച നേരിടും.
അടുത്ത ലേഖനം
Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം