1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Why Mumbai indians is this much lucky R Ashwin wonders

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ് മുംബൈ.

Mumbai Indians, IPL 25,
ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ് മുംബൈ. പഞ്ചാബ് കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നതോടെ ഐപിഎല്‍ ഫൈനല്‍ പ്രവേശനം സ്വന്തമാക്കാന്‍ മുംബൈക്ക് സാധിക്കും. ടൂര്‍ണമെന്റില്‍ മോശമായാണ് തുടങ്ങിയതെങ്കിലും അവസാന മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ നടത്തിയത്. എന്നാല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തുന്നതില്‍ മുംബൈയെ ഭാഗ്യം ഒരുപാട് തുണച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ രവിചന്ദ്രന്‍ അശ്വിന്‍.
 
ഭാഗ്യം ധീരന്മാരെ പിന്തുണയ്ക്കുമെന്ന് പറയാറുണ്ടെങ്കിലും എങ്ങനെയാണ് മുംബൈയ്ക്ക് മാത്രം ഇങ്ങനെ ഭാഗ്യം ലഭിക്കുന്നതെന്നാണ് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നത്. അല്ലെങ്കില്‍ നോക്കു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ പ്രസിദ്ധ് കൃഷ്ണയുടെ ഓവര്‍. 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന അവനെ ബെയര്‍‌സ്റ്റോ ഒരോവറില്‍ 26 റണ്‍സടിച്ചു. 2-3 പന്തില്‍ വിക്കറ്റ് കിട്ടേണ്ടതായിരുന്നു. നേരിയ വ്യത്യാസത്തില്‍ നഷ്ടമായി. അതിന് ശേഷമാണ് കാര്യങ്ങള്‍ കൈവിട്ടത്. രോഹിത്തിന്റെ ക്യാച്ച് ജെറാള്‍ഡ് കൂറ്റ്‌സെയും കുശാല്‍ മെന്‍ഡിസും കൈവിട്ടു. രോഹിത് അവസരം മുതലാക്കി.
 
 ഇങ്ങനെ മുന്‍പും ചെന്നൈയ്ക്ക് സംഭവിച്ചിട്ടുണ്ട്. 2018ല്‍ ഞാന്‍ പഞ്ചാബ് കിംഗ്‌സ് നായകനായപ്പോള്‍ ഞങ്ങള്‍ക്കെതിരെ മുംബൈ 13 ഓവറില്‍ 80-5 എന്ന സ്‌കോറിലായിരുന്നു. ആ സമയത്താണ് ഫ്‌ലഡ് ലൈറ്റ് ഓഫായത്. 20 മിനിറ്റിന് ശേഷം കളി തുടങ്ങിയപ്പോള്‍ പൊള്ളാര്‍ഡ് അടിച്ച് തകര്‍ത്ത് അവരെ 180-200 റണ്‍സിന് അടുത്തെത്തിച്ചു. ഇങ്ങനെ എല്ലായ്‌പ്പോഴും അവരെ ഭാഗ്യം തുണയ്ക്കാറുണ്ട്. തീര്‍ച്ചയായും അത് അവര്‍ നേടിയെടുക്കുന്നതാണ്. പക്ഷേ എങ്ങനെയെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അശ്വിന്‍ പറഞ്ഞു.
 
അടുത്ത ലേഖനം
Inter Milan vs PSG: മെസ്സിയും എംബാപ്പെയും നെയ്മറും വിചാരിച്ച് നടന്നില്ല, എന്നാല്‍ ലുച്ചോയും പിള്ളേരും നേടിയെടുത്തു, ഇന്ററിനെ തകര്‍ത്ത് ആദ്യ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ മുത്തമിട്ട് പി എസ് ജി