1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Hardik Pandya Shubman Gill Ego Clash

Shubman Gill vs Hardik Pandya: കൈ നീട്ടി ഹാര്‍ദിക്, അവഗണിച്ച് ഗില്‍; ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ 'ഈഗോ ക്ലാഷ്' (വീഡിയോ)

ടോസിന്റെ സമയത്താണ് ഇരു താരങ്ങളും തമ്മിലുള്ള സ്വര്‍ചേര്‍ച്ച കുറവ് പരസ്യമായത്

Hardik Pandya, Shubman Gill, Hardik Pandya Shubman Gill Ego Clash, Shubman Gill Hardik Pandya Video
Shubman Gill and Hardik Pandya

Shubman Gill vs Hardik Pandya: ഇന്ത്യന്‍ താരങ്ങളായ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലും അത്ര നല്ല ബന്ധത്തിലല്ലെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ - ഗുജറാത്ത് മത്സരത്തിനിടെ പരസ്പരം കൈ കൊടുക്കാനും സംസാരിക്കാനും ഇരുതാരങ്ങളും തയ്യാറായില്ല. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
ടോസിന്റെ സമയത്താണ് ഇരു താരങ്ങളും തമ്മിലുള്ള സ്വര്‍ചേര്‍ച്ച കുറവ് പരസ്യമായത്. ടോസ് ലഭിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തീരുമാനം അറിയിക്കാനായി മുന്‍പിലേക്ക് നീങ്ങിയപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിനു കൈ കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗില്‍ ഹാര്‍ദിക്കിനെ കണ്ടഭാവം നടിച്ചില്ല. ഹാര്‍ദിക്കിനെ കാണാത്ത പോലെയാണ് ഗില്‍ നടന്നുനീങ്ങിയത്. ഇരുവരും തമ്മില്‍ 'ഈഗോ ക്ലാഷ്' ആണെന്നാണ് ആരാധകരുടെ നിരീക്ഷണം. 

മറ്റൊരു സന്ദര്‍ഭത്തിലും ഇരു താരങ്ങളും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് പരസ്യമായി. ഗില്ലിന്റെ വിക്കറ്റ് നഷ്ടമായപ്പോഴാണ് അത്. രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത ഗില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ എല്‍ബിഡബ്‌ള്യു ആകുകയായിരുന്നു. ഗില്‍ പുറത്തായതിനു പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പിച്ചിനു അരികിലൂടെ ഓടി ആഹ്ലാദപ്രകടനം നടത്തുന്നത് കാണാം. ഗില്ലിന്റെ അടുത്തെത്തിയപ്പോള്‍ ഗില്ലിന്റെ മുഖത്ത് നോക്കി പാണ്ഡ്യ പ്രകോപനപരമായ രീതിയില്‍ വിക്കറ്റ് ആഘോഷം നടത്തുന്നുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നെല്ലാം ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് വ്യക്തമാകുന്നതായി ആരാധകര്‍ കണ്ടെത്തി. 

മത്സരത്തില്‍ 20 റണ്‍സിനു മുംബൈ ജയിച്ചു. മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് പൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Karun Nair: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ചുറി