1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Shubman Gill Instagram story about Hardik Pandya

Shubman Gill vs Hardik Pandya: 'ഇന്റര്‍നെറ്റില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്'; ഹാര്‍ദിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗില്‍

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗില്ലിന്റെ പ്രതികരണം

Shubman Gill, Hardik Pandya, Shubman Gill Instagram story about Hardik Pandya, IPL News, Gill and Hardik, Gill Hardik Issue
Shubman Gill and Hardik Pandya

Shubman Gill vs Hardik Pandya: മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തിനിടെ ഹാര്‍ദിക്കിനു കൈ കൊടുക്കാന്‍ ഗില്‍ മടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് ഈ വീഡിയോ വൈറലായതിനു പിന്നാലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പ്രചരിച്ചു. ദേശീയ മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകളും വന്നിരുന്നു. അതിനോടു പ്രതികരിക്കുകയാണ് ഗില്‍ ഇപ്പോള്‍. 
 
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗില്ലിന്റെ പ്രതികരണം. പാണ്ഡ്യയ്‌ക്കൊപ്പമുള്ള ചിത്രം ഗില്‍ പങ്കുവെച്ചു. 'ഒന്നുമില്ല, സ്‌നേഹം മാത്രം. ഇന്റര്‍നെറ്റില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്' എന്ന ക്യാപ്ഷനോടെ ഹാര്‍ദിക്കിനെ മെന്‍ഷന്‍ ചെയ്താണ് ഗില്ലിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 
 
ടോസിന്റെ സമയത്താണ് ഇരു താരങ്ങളും കൈ കൊടുക്കാന്‍ മടിച്ചത്. ടോസ് ലഭിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തീരുമാനം അറിയിക്കാനായി മുന്‍പിലേക്ക് നീങ്ങിയപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിനു കൈ കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗില്‍ ഹാര്‍ദിക്കിനെ കണ്ടഭാവം നടിച്ചില്ല. ഹാര്‍ദിക്കിനെ കാണാത്ത പോലെയാണ് ഗില്‍ നടന്നുനീങ്ങിയത്. ഇരുവരും തമ്മില്‍ 'ഈഗോ ക്ലാഷ്' ആണെന്നാണ് ആരാധകരുടെ നിരീക്ഷണം. 


മറ്റൊരു സന്ദര്‍ഭത്തിലും ഇരു താരങ്ങളും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് പരസ്യമായി. ഗില്ലിന്റെ വിക്കറ്റ് നഷ്ടമായപ്പോഴാണ് അത്. രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത ഗില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ എല്‍ബിഡബ്ള്യു ആകുകയായിരുന്നു. ഗില്‍ പുറത്തായതിനു പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പിച്ചിനു അരികിലൂടെ ഓടി ആഹ്ലാദപ്രകടനം നടത്തുന്നത് കാണാം. ഗില്ലിന്റെ അടുത്തെത്തിയപ്പോള്‍ ഗില്ലിന്റെ മുഖത്ത് നോക്കി പാണ്ഡ്യ പ്രകോപനപരമായ രീതിയില്‍ വിക്കറ്റ് ആഘോഷം നടത്തുന്നുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നെല്ലാം ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് വ്യക്തമാകുന്നതായി ആരാധകര്‍ കണ്ടെത്തി. 
അടുത്ത ലേഖനം
Karun Nair: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ചുറി