1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Where to Watch IPL Matches

IPL 2024: ഐപിഎല്‍ മത്സരങ്ങള്‍ എവിടെ തത്സമയം കാണാം? ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുക

പത്ത് ടീമുകളാണ് ഈ സീസണില്‍ ഏറ്റുമുട്ടുക

IPL 2024
IPL 2024

IPL 2024: ഐപിഎല്‍ 2024 സീസണ്‍ മാര്‍ച്ച് 22 വെള്ളിയാഴ്ച തുടങ്ങും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് നാലിനാണ് തുടങ്ങുക. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സിനിമാസിലും മത്സരം തത്സമയം കാണാം. 
 
പത്ത് ടീമുകളാണ് ഈ സീസണില്‍ ഏറ്റുമുട്ടുക. ആദ്യഘട്ടത്തില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള ദിവസങ്ങളിലായി 21 മത്സരങ്ങളാണ് നടക്കുക. തുടര്‍ന്നുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പൂര്‍ണ മത്സരക്രമം പുറത്തുവിടാത്തത്. 
 
 
 
 
അടുത്ത ലേഖനം
ഐപിഎല്ലില്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി, പതിരാനയ്ക്കും കോണ്‍വെയ്ക്കും പിറകെ മറ്റൊരു വിദേശതാരവും പുറത്തേക്ക്