അനുബന്ധ വാര്‍ത്തകള്‍
- വിരാട് കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞു
- കപ്പില്ലാതെ 'ക്യാപ്റ്റന്‍' കോലിയുടെ പടിയിറക്കം; എലിമിനേറ്ററില്‍ ആര്‍സിബി പുറത്ത്, ഫൈനലിലേക്ക് ദൂരം കുറച്ച് കൊല്‍ക്കത്ത
- ഈ പാതിരാത്രിക്ക് ഞാന്‍ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു, കിങ് ഈസ് ബാക്ക്; ധോണിയെ പുകഴ്ത്തി കോലി
- അവിശ്വസനീയമെന്ന് കോലി, ഫുള്‍ ബോളിന് വേണ്ടി കാത്തുനില്‍ക്കുകയായിരുന്നെന്ന് ശ്രീകാര്‍ ഭരത്; ട്രെന്‍ഡിങ് ആയി ആര്‍സിബി ഡ്രസിങ് റൂം വീഡിയോ
- 'നിനക്ക് ഇത് ചെയ്യാന്‍ സാധിക്കും'; അവസാന പന്തില്‍ സിക്സ് അടിച്ച് ജയിപ്പിക്കും മുന്‍പ് മാക്സ്വെല് ഭരതിനോട് പറഞ്ഞത്
ഞാന്‍ പരമാവധി പരിശ്രമിച്ചു, എന്റെ 120 ശതമാനവും ടീമിനായി നല്‍കി; ഹൃദയഭേദകം കോലിയുടെ വാക്കുകള്‍
റോയല്‍ ചലഞ്ചേഴ്‌സ് നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിയുടെ വാക്കുകള്‍ ആരാധകരെ വേദനിപ്പിക്കുന്നു. താന്‍ ടീമിനായി 120 ശതമാനവും നല്‍കിയെന്നും എപ്പോഴും ഏറ്റവും മികച്ചത് ഫ്രാഞ്ചൈസിക്കായി നല്‍കാനാണ് പരിശ്രമിച്ചിരുന്നതെന്നും കോലി പറഞ്ഞു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിനൊപ്പം തുടരുമെന്നും കോലി വ്യക്തമാക്കി.
'യുവതാരങ്ങള്‍ക്ക് വരാനും സ്വാതന്ത്ര്യത്തോടെയും വിശ്വസ്തതയോടെയും കളിക്കാനുമുള്ള ഒരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചു. ഇന്ത്യന്‍ ടീമിലും ഇതിനു തന്നെയാണ് ഞാന്‍ ശ്രമിച്ചിരുന്നത്. ഞാന്‍ എന്റെ ഏറ്റവും മികച്ചത് ടീമിനായി നല്‍കാന്‍ ശ്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണം എങ്ങനെയാണെന്ന് എനിക്കറിയില്ല. എങ്കിലും ആര്‍സിബി ഫ്രാഞ്ചൈസിക്കായി ഞാന്‍ എന്റെ 120 ശതമാനവും സമര്‍പ്പിക്കാന്‍ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്. ഇനി ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അത് തുടരും. ഞാന്‍ എന്നെ മറ്റെവിടെയും കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ലൗകിക സുഖങ്ങളേക്കാള്‍ വിശ്വസ്തതയാണ് എനിക്ക് പ്രധാനം. ഐപിഎല്ലില്‍ അവസാന കളിക്ക് ഇറങ്ങുന്നതുവരെ ഞാന്‍ ആര്‍സിബിയുടെ ഭാഗമായിരിക്കും,' വിരാട് കോലി പറഞ്ഞു.