Vaibhav Suryavanshi: വൈഭവ് സൂര്യവന്‍ശി പത്താം ക്ലാസില്‍ തോറ്റെന്ന് പ്രചരണം; പഠിക്കുന്നത് എട്ടാം ക്ലാസില്‍ !

യാഥാര്‍ഥ്യം എന്താണെന്നു വെച്ചാല്‍ വൈഭവ് സൂര്യവന്‍ശി പത്താം ക്ലാസില്‍ അല്ല പഠിക്കുന്നത്

Vaibhav Suryavanshi, Vaibhav Suryavanshi Century, Vaibhav Suryavanshi Rajasthan, Vaibhav Suryavanshi Fastest Century, Vaibhav Suryavanshi age, വൈഭവ് സൂര്യവന്‍ശി, വൈഭവ് സൂര്യവന്‍ശി സെഞ്ചുറി, വൈഭവ് സൂര്യവന്‍ശി രാജസ്ഥാന്‍ റോയല്‍സ്
Vaibhav Suryavanshi
രേണുക വേണു| Last Modified ശനി, 17 മെയ് 2025 (10:36 IST)

Vaibhav Suryavanshi: രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം വൈഭവ് സൂര്യവന്‍ശിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. വൈഭവ് പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റെന്നാണ് ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്. എന്നാല്‍ ഇത് യാഥാര്‍ഥ്യമല്ല !

'സറ്റെയ്‌റോളജി' (Satirelogy) എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വൈഭവ് സൂര്യവന്‍ശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റെന്ന പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പേജിന്റെ പേര് പോലെ തന്നെ ഇതൊരു ആക്ഷേപഹാസ്യ ശൈലിയിലുള്ള പോസ്റ്റായിരുന്നു. അത് മനസിലാക്കാതെ ഒട്ടേറെ പേര്‍ ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു. മറ്റു ചില അക്കൗണ്ടുകളിലും വൈഭവ് സൂര്യവന്‍ശി പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റതായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

യാഥാര്‍ഥ്യം എന്താണെന്നു വെച്ചാല്‍ വൈഭവ് സൂര്യവന്‍ശി പത്താം ക്ലാസില്‍ അല്ല പഠിക്കുന്നത്. താജ്പുരിലെ മോഡസ്റ്റി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ് ഇപ്പോള്‍. അടുത്ത അധ്യയന വര്‍ഷത്തില്‍ വൈഭവ് ഒന്‍പതാം ക്ലാസ് പഠനം ആരംഭിക്കും.

ഐപിഎല്‍ താരലേലത്തില്‍ 1.10 കോടിക്കാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. അരങ്ങേറ്റ സീസണില്‍ സെഞ്ചുറി നേടി ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കാനും വൈഭവിനു സാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :