Royal Challengers Bengaluru: ഇന്ന് ആര്‍സിബിയെ നയിക്കുക കോലിയെന്ന് റിപ്പോര്‍ട്ട്; വിസമ്മതിച്ചാല്‍ ജിതേഷ് ശര്‍മ

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ന് ആര്‍സിബി - കെകെആര്‍ മത്സരം നടക്കുന്നത്

Kohli, RCB, Virat Kohli Thug
Virat Kohli
രേണുക വേണു| Last Modified ശനി, 17 മെയ് 2025 (09:34 IST)

Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിക്കാന്‍ വിരാട് കോലിക്ക് അവസരം. നായകന്‍ രജത് പാട്ടീദര്‍ പരുക്കിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. പാട്ടീദറിന്റെ അസാന്നിധ്യത്തില്‍ കോലിക്ക് ക്യാപ്റ്റന്‍സി നല്‍കാനാണ് ആര്‍സിബി മാനേജ്‌മെന്റിന്റെ ആലോചന.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുന്‍നായകന്‍ കൂടിയായ കോലിക്ക് ടീമിനെ നയിക്കാനുള്ള അവസരം നല്‍കാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടെങ്കിലും താരം ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയായിരിക്കും കൊല്‍ക്കത്തയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ ബെംഗളൂരുവിനെ നയിക്കുക.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ന് ആര്‍സിബി - കെകെആര്‍ മത്സരം നടക്കുന്നത്. കൈയ്ക്കു പരുക്കേറ്റ പാട്ടീദര്‍ കളിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകിട്ടോടെ ഉണ്ടാകും. ഇന്ന് ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാന്‍ സാധിക്കും. ഈ സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ അവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് ബെംഗളൂരു തോല്‍പ്പിച്ചതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :