അനുബന്ധ വാര്‍ത്തകള്‍
- ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; അടുത്ത ഐപിഎല്‍ സീസണിലും ധോണി കളിക്കും
- ഇനിയും സമയമുണ്ട്, ഐപിഎല്ലിൽ കളിക്കണമോ എന്ന് ആലോചിക്കും: എംഎസ് ധോനി
- ഇത് എന്നെ വേദനിപ്പിക്കുന്നു, എന്നും നിങ്ങളുടെ നമ്പർ വൺ ഫാൻ: ഡിവില്ലിയേഴ്സിന്റെ വിരമിക്കലിൽ കോലി
- എബിഡി- കോലി സ്വപ്നസഖ്യം ഇനിയില്ല: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എബി ഡിവില്ലിയേഴ്സ്
- സഞ്ജുവിനേയും ഇഷാനേയും പുറത്തിരിത്തി റിഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കുന്നത് എന്തുകൊണ്ട്?
അടിമുടി മാറ്റം ലക്ഷ്യം; സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന് താല്പര്യമില്ല
മലയാളി താരം സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സില്‍ തുടരില്ല. അടുത്ത ഐപിഎല്‍ സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയാകും സഞ്ജു കളത്തിലിറങ്ങുക. ടീമില്‍ അടിമുടി മാറ്റം കൊണ്ടുവരാനാണ് രാജസ്ഥാന് ഫ്രാഞ്ചൈസി ആലോചിക്കുന്നത്. ഇപ്പോള്‍ സ്ക്വാഡിലുള്ള മിക്ക താരങ്ങളെയും രാജസ്ഥാന് ലേലത്തില്‍ വിടും. നായകന് സഞ്ജുവിനെ അടക്കം മഹാലേലത്തില്‍ വിടാനാണ് രാജസ്ഥാന്റെ തീരുമാനം. രാജസ്ഥാനില്‍ തന്നെ തുടരാന്‍ സഞ്ജുവിന് താല്പര്യമുണ്ടായിരുന്നു. എന്നാല്‍, പുതിയ നായകന്റെ കീഴില്‍ പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ഫ്രാഞ്ചൈസി മഹാലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സ് സഞ്ജുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. അടുത്ത സീസണ് കഴിഞ്ഞ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കും. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിനൊപ്പം ചേര്‍ക്കാനാണ് ചെന്നൈ ആലോചിക്കുന്നത്.