എബിഡി- കോലി സ്വപ്‌നസഖ്യം ഇനിയില്ല: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ‌ബി‌ ഡിവില്ലിയേഴ്‌സ്

അ‌ഭിറാം മനോഹർ| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (13:30 IST)
ക്രിക്കറ്റ് ലോകത്തെ നിരാശരാക്കി ദക്ഷിണാഫ്രിക്കൻ താരം എ‌ബി‌ ഡിവില്ലിയേഴ്‌സ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2022ലെ മെഗാലേലം നടക്കാനിരിക്കെയാണ് മിസ്റ്റർ 360 എന്ന ഓമനപേരിലറിയ‌പ്പെടുന്ന ഡിവില്ലിയേഴ്‌സ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും പ്രഖ്യാപിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. 'വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. പൂർണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് കളിച്ചിരുന്നത്. പ്രായം 37 ആയിരിക്കുന്നു. ഇനിയും ഇതുപോലെ തിളങ്ങാൻ കഴിയില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി ഡിവില്ലിയേഴ്‌സ് പോസ്റ്റ് ചെയ്‌തു.

2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിച്ച ഡിവില്ലിയേഴ്‌സ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായിരുന്നു. ബിബിഎല്‍, ഐപിഎല്‍, സിപിഎല്‍, പിഎസ്എല്‍ എന്നിവയിലെല്ലാം ഡിവില്ലിയേഴ്‌സ് സജീവസാന്നിധ്യമായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സാണ് ഡിവില്ലിയേഴ് നേടിയിട്ടുള്ളത്. 22 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 228 ഏകദിനത്തില്‍ നിന്ന് 53.5 ശരാശരിയില്‍ 9577 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 25 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉൾപ്പെടുന്നു.

ഐപിഎല്ലിൽ 180 മത്സരങ്ങളിൽ നിന്ന് 39.71 ശരാശരിയിൽ 5162 റൺസാണ് ദിവില്ലിയേഴ്‌സ് നേടിയിട്ടുള്ളത്. 3 സെഞ്ചുറികളും 40 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 151.69 സ്ട്രൈക്ക്‌റേറ്റിലാണ് ഇത്രയും ‌റൺസ് താരം അടിച്ചെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

ചാമ്പ്യൻസ് ട്രോഫി ടീം: ബാക്കപ്പ് കീപ്പറായി സഞ്ജു, റിഷഭ് ...

ചാമ്പ്യൻസ് ട്രോഫി ടീം: ബാക്കപ്പ് കീപ്പറായി സഞ്ജു, റിഷഭ് പന്തിന് ഇടമുണ്ടാകില്ലെന്ന് മഞ്ജരേക്കർ
സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂളിനെ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂളിനെ സ്വന്തമാക്കാനൊരുങ്ങി ഇലോൺ മസ്ക്, മുടക്കേണ്ടത് 44,645 കോടി
ഫോര്‍ബ്‌സ് മാസികയുടെ 2024ലെ കണക്കുകള്‍ പ്രകാരം ലിവര്‍പൂള്‍ ക്ലബിന് 44,645 കോടി വിപണി ...

ഒന്നെങ്കിൽ അവനൊരു സൂപ്പർ താരമാകും, അല്ലെങ്കിൽ 10 ടെസ്റ്റ് ...

ഒന്നെങ്കിൽ അവനൊരു സൂപ്പർ താരമാകും, അല്ലെങ്കിൽ 10 ടെസ്റ്റ് തികച്ച് കളിക്കുമെന്ന് തോന്നുന്നില്ല, സാം കോൺസ്റ്റസിനെ പറ്റി മുൻ ഓസീസ്
ഡേവിഡ് വാര്‍ണറെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വാര്‍ണര്‍ക്കുള്ള കളിയുടെ ...

ആ ഒരൊറ്റ സംഭവത്തിന് ശേഷം ഇന്ത്യയിൽ ഞാൻ വെറുക്കപ്പെട്ടവനായി: ...

ആ ഒരൊറ്റ സംഭവത്തിന് ശേഷം ഇന്ത്യയിൽ ഞാൻ വെറുക്കപ്പെട്ടവനായി: മാർട്ടിൻ ഗുപ്റ്റിൽ
ഈ റണ്ണൗട്ടിന് ശേഷം ഇന്ത്യ മുഴുവന്‍ താന്‍ വെറുക്കപ്പെട്ടവനായി മാറിയെന്ന് ന്യൂസിലന്‍ഡ് താരം ...

എന്തായാലും ഫൈനലിലെത്തി, കമ്മിൻസിന് വിശ്രമം ശ്രീലങ്കൻ ...

എന്തായാലും ഫൈനലിലെത്തി, കമ്മിൻസിന് വിശ്രമം  ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസീസ് ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും
ഓസ്‌ട്രേലിയ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റനായ കൂപ്പര്‍ കണോലിയ്ക്കും ടെസ്റ്റ് ടീമില്‍ ഇടം ...