സഞ്ജുവിനേയും ഇഷാനേയും പുറത്തിരിത്തി റിഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കുന്നത് എന്തുകൊണ്ട്?

രേണുക വേണു| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (20:01 IST)

പറയത്തക്ക പ്രകടനങ്ങളൊന്നും നടത്താതെ തന്നെ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണ്‍, യുവ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് അവസരം നല്‍കാതെയാണ് റിഷഭ് പന്തിനെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നത്. പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ബിസിസിഐയ്ക്കും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും കൃത്യമായ നിലപാടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ പ്രയോജനപ്പെടുന്ന താരമാണ് റിഷഭ് പന്തെന്നും കൂടുതല്‍ അവസരം നല്‍കുംതോറും മികച്ച വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമാകാന്‍ പന്തിന് സാധിക്കുമെന്നുമാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. റിഷഭ് പന്തിന് കൂടുതല്‍ സമയം നല്‍കണം. മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്ന റോളിലേക്ക് അദ്ദേഹം ഉയരണം. കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനും ഫിനിഷ് ചെയ്യാനും സാധിച്ചാല്‍ പന്തിന് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമെന്നുമാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :