ഇത് എന്നെ വേദനിപ്പിക്കുന്നു, എന്നും നിങ്ങളുടെ നമ്പർ വൺ ഫാൻ: ഡിവില്ലിയേഴ്‌സിന്റെ വിരമിക്കലിൽ കോലി

അഭിറാം മനോഹർ| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (17:18 IST)
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പ്രഖ്യാപിച്ച ഇതിഹാസ താരം എ‌ബി ഡിവില്ലിയേഴ്‌സിന് ഹൃദയം തൊടുന്ന കുറിപ്പുമായി വിരാട് കോലി. ഇത് തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നുവെന്നാണ് ‌കോലി ട്വിറ്ററിൽ കുറിച്ചത്.

നമ്മുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പ്രചോദനം നൽകുന്ന മനുഷ്യനുമായ ഡിവില്ലിയേഴ്‌സിന്,നിങ്ങളെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. നിങ്ങൾ നിങ്ങളുടെ ടീമിനായി എലാം തന്നെ നൽകി. കളിക്കും പുറത്താണ് നമ്മുടെ ബന്ധം. അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കും. കോലി ട്വിറ്ററിൽ കുറിച്ചു.

10 സീസണുകളിലാണ് ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്. 2022ലെ ഐപിഎൽ മെഗാലേലത്തിന് ദിവസങ്ങൾ മാത്രം ബാക്കി‌നിൽക്കെയാണ് ഡിവില്ലിയേഴ്‌സ് തന്റെ വിരമിക്ക‌ൽ തീരുമാനം പ്രഖ്യാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :