റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് സെമിയിൽ ശ്രീലങ്കയോട് തോറ്റ് ഇന്ത്യ പുറത്ത് !
India A vs Sri Lanka A
ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ശ്രീലങ്ക എ ടീമിനെതിരായ സെമിയിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ എ ടീമിന്റെ തോൽവി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് നേടി. എന്നാൽ ഇന്ത്യയുടെ സ്കോർ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 പന്തുകൾ ശേഷിക്കെ ശ്രീലങ്ക മറികടന്നു.
ലങ്കയ്ക്കായി ലസിത് ക്രൂസ്പുല്ലെ (107 പന്തിൽ 116), സിനത് ജയവർധനെ (70 പന്തിൽ 105) എന്നിവർ സെഞ്ചുറി നേടി. നിഷാൻ മദുഷ്ക 56 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്നു. പവൻ രത്നായകെ 16 പന്തിൽ 31 റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർമാരായ അഭിഷേക് ശർമ (63 പന്തിൽ 78), വൈഭവ് സൂര്യവൻശി (23 പന്തിൽ 40) മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 350 കടക്കുമെന്ന് ഒരുഘട്ടത്തിൽ ഉറപ്പിച്ചതാണ്. എന്നാൽ ഓപ്പണിങ് കൂട്ടുകെട്ട് തകർന്ന ശേഷം ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായി. നായകൻ തിലക് വർമ 66 പന്തുകൾ നേരിട്ടാണ് 53 റൺസ് നേടിയത്. ഷഹബാസ് അഹമ്മദ് 48 പന്തിൽ 54 റൺസെടുത്തു. Also Read: 'അനുവാദമില്ലാതെയാണ് കമൽഹാസൻ ആ സീനിൽ ചുംബിച്ചത്'; വിവാദമായ 'പുന്നഗൈ മന്നൻ'
