ഐപിഎൽ പതിനാറാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള നിർണായക മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ ഓപ്പണർ യശ്വസി ജയ്സ്വാളിനെയും സ്പിന്നർ യൂസ്‌വേന്ദ്ര ചാഹലിനെയും പ്രശംസിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയ രാജസ്ഥൻ താരം യൂസ്വേന്ദ്ര ചാഹലിനെ ഐപിഎല്ലിലെ ഇതിഹാസം എന്ന ടാഗ് നൽകേണ്ട സമയമായിരിക്കുന്നതായി സഞ്ജു പറഞ്ഞു. ചാഹലിന് ഐപിഎൽ ഇതിഹാസത്തിൻ്റെ ടാഗ് നൽകേണ്ട സമയമായിരിക്കുന്നു. അങ്ങനെയൊരാൾ ഫ്രാഞ്ചൈസിക്ക് ഒപ്പമുള്ളത്...