അഭിറാം മനോഹർ|
Last Modified വ്യാഴം, 11 മെയ് 2023 (20:32 IST)
ഭാവിയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പേര് വന്നാൽ ചെന്നൈയുടെ ശ്രീലങ്കൻ യുവതാരമായ മതീഷ പതിരാനയ്ക്ക് വേണ്ടി ടീമുകൾ കോടികൾ മുടക്കുമെന്ന് മുൻ ഇന്ത്യൻ താരമായ ദീപ് ദാസ് ഗുപ്ത. ജൂനിയർ മലിംഗ എന്ന പേരിൽ അറിയപ്പെടുന്ന താരം ഭാവിയിൽ ശ്രീലങ്കൻ ടീമിന് മുതൽക്കൂട്ടാകുമെന്ന് ചെന്നൈ നായകനായ മഹേന്ദ്രസിംഗ് ധോനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
നിലവിൽ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് യുവതാരം കാഴ്ചവെയ്ക്കുന്നത്.
ഐപിഎൽ താരലേലത്തിലെത്തിയാൽ താരത്തിന് കുറഞ്ഞത് 11 കോടി രൂപയെങ്കിലും നേടാനാകുമെന്ന് ദീപ് ദാസ് ഗുപ്ത പറയുന്നു. 20 വയസ്സ് മാത്രമാണ് താരത്തിനുള്ളതെന്നും അതിനാൽ തന്നെ ഇനിയും താരത്തിന് മുൻപ് ഒരുപാട് അവസരങ്ങളുണ്ടെന്നും ദീപ് ദാസ് ഗുപ്ത പറയുന്നു.