1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Mumbai vs GT match will be crucial for RR

വിജയത്തിൽ സന്തോഷം, പക്ഷേ രാജസ്ഥാന് സെയ്ഫ് ആകാൻ ഇന്ന് മുംബൈ തോൽക്കണം: ആകാംക്ഷയിൽ ആരാധകർ

MI
ഐപിഎൽ പതിനാറാം സീസണിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടക്കുന്ന മത്സരം രാജസ്ഥാൻ ഉൾപ്പടെയുള്ള ടീമുകൾക്ക് നിർണായകം. ഇന്നത്തെ മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്താനായാൽ ഔദ്യോഗികമായി ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലെത്തും. എന്നാൽ മുംബൈ ഇന്ത്യൻസാണ് വിജയിക്കുന്നതെങ്കിൽ രാജസ്ഥാൻ റോയൽസ്,ലഖ്നൗ സൂപ്പർ ജയൻ്സ്,ആർസിബി,കൊൽക്കത്ത,പഞ്ചാബ് കിംഗ്സ്,സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽക്കും.
 
11 കളികളിൽ നിന്നും 16 പോയിൻ്റുമായി ഗുജറാത്ത് ടൈറ്റൻസാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. 11 കളികളിൽ 15 പോയൻ്റുമായി ചെന്നൈ സൂപ്പർ കിംഗ്സും 12 പോയൻ്റ് വീതമുള്ള രാജസ്ഥാനും മുംബൈ ഇന്ത്യൻസും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ലഖ്നൗവിന് 11 പോയൻ്റും പഞ്ചാബ്,കൊൽക്കത്ത,ആർസിബി ടീമുകൾക്ക് 10 പോയൻ്റാണുള്ളത്. അതേസമയം ഇന്ന് നടക്കുന്ന മത്സരവും ശേഷിക്കുന്ന ബാക്കി മത്സരങ്ങളും വിജയിച്ച് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനാണ് മുംബൈ ശ്രമിക്കുന്നത്. ബാറ്റിംഗിൽ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഫോമിലേക്കെത്തിയതാണ് മുംബൈയ്ക്ക് പ്രതീക്ഷ നൽകുന്നത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചാഹലിനെ നമ്മൾ ഇതിഹാസമായി കാണേണ്ട സമയമായി: സഞ്ജു സാംസൺ