1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju Samson Fifty IPL Rajasthan Royals

സണ്‍റൈസേഴ്‌സിനെ 'ചാമ്പി' സഞ്ജു; നൂറാം മത്സരത്തില്‍ അര്‍ധ സെഞ്ചുറി

Sanju Samson
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് അര്‍ധ സെഞ്ചുറി. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ 25 പന്തില്‍ നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി നേടിയത്. 27 പന്തില്‍ 55 റണ്‍സെടുത്താണ് സഞ്ജു ഔട്ടായത്. അഞ്ച് സിക്‌സും മൂന്ന് ഫോറും അടങ്ങിയതാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 
 
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 100-ാം മത്സരത്തിനാണ് സഞ്ജു ഇന്നിറങ്ങിയത്. രാജസ്ഥാന് വേണ്ടിയുള്ള നൂറാം മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടുകയെന്ന സ്വപ്‌ന നേട്ടവും മലയാളി താരം സ്വന്തമാക്കി.
 
അടുത്ത ലേഖനം
വെടിക്കെട്ട് മാത്രമല്ല, കൂടെ ഒരുപിടി റെക്കോർഡുകളും: രാജസ്ഥാൻ ലെജൻഡ്!