1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL 2022 Chennai Super Kings

ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലവേദന ! ഏറ്റവും വിലപിടിപ്പുള്ള രണ്ട് താരങ്ങള്‍ ഇല്ല

IPL 2022
ഐപിഎല്‍ 15-ാം സീസണ്‍ ഇന്ന് ആരംഭിക്കുമ്പോള്‍ എല്ലാ കണ്ണുകളും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരമാണ് ഇത്. രവീന്ദ്ര ജഡേജയാണ് ധോണിയുടെ പിന്‍ഗാമി. ധോണിയെ പോലെ വിജയവഴിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ജഡേജയ്ക്ക് സാധിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. 
 
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ഇന്ന് ഇറങ്ങുമ്പോള്‍ വലിയ തലവേദനയാണ് ചെന്നൈ നേരിടുന്നത്. ഏറ്റവും വിലപിടിപ്പുള്ള രണ്ട് താരങ്ങള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ കളിക്കില്ല. ഓള്‍റൗണ്‍ മോയീന്‍ അലിയും പേസ് ബൗളര്‍ ദീപക് ചഹറുമാണ് പുറത്തിരിക്കുക. മോയീന്‍ അലി ക്വാറന്റൈനിലാണ് അടുത്ത മത്സരം അലിക്ക് കളിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദീപക് ചഹറിന്റെ അവസ്ഥയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വലിയ തലവേദനയാകുന്നത്. പരുക്കിനെ തുടര്‍ന്ന് ചഹര്‍ വിശ്രമത്തിലാണ്. ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ എങ്കിലും ചഹറിന് നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പേസ് ബൗളര്‍ എന്നതിനപ്പുറം മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ് ചഹര്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കനല് കെട്ടിട്ടി‌ല്ലെങ്കിൽ പൊള്ളും, തോ‌ൽവിയിലും തലയുടെ പ്രകടനത്തെ ആഘോഷമാക്കി ചെന്നൈ ആരാധകർ