അനുബന്ധ വാര്‍ത്തകള്‍
- ഐപിഎൽ മെഗാതാരലേലം നാളെ മുതൽ, അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുത്ത് ഫ്രാഞ്ചൈസികൾ
- ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ പ്രീതി സിന്റ എത്തില്ല
- വരാനിരിക്കുന്ന മെഗാലേലം നിർണായകം: രാജസ്ഥാനിന്റെ ഭാവിപദ്ധതി വ്യക്തമാക്കി സഞ്ജു
- ഇന്ത്യയിലായിരുന്നെങ്കിൽ ചിലപ്പോൾ കളിക്കാൻ സാധിക്കുമായിരുന്നില്ല: ഡിവില്ലിയേഴ്സ്
- പന്തിനേക്കാൾ നന്നായി ചീത്തവിളിക്കാൻ അറിയാം, യുവതാരത്തിന് ലേലത്തിൽ 15 കോടിയെങ്കിലും ലഭിക്കും
ശ്രീശാന്തിനെ ഫ്രാഞ്ചൈസികള്‍ക്ക് താല്പര്യമില്ല; ലേലത്തില്‍ വരാന്‍ സാധ്യത കുറവ്
മലയാളി താരം എസ്.ശ്രീശാന്ത് ഐപിഎല്‍ താരലേലത്തില്‍ വരില്ലെന്ന് സൂചന. ഫ്രാഞ്ചൈസികള്‍ താല്പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെയായിരിക്കും രണ്ടാം ദിനത്തില്‍ ലേലത്തില്‍ വയ്ക്കുക. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീശാന്തിന്റെ പേര് എഴുതി കൊടുത്തിരിക്കുന്ന ഫ്രാഞ്ചൈസികള്‍ വളരെ കുറവാണ്. പുതിയതായി എത്തിയ ലക്നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ മാത്രമാണ് ശ്രീശാന്തില്‍ ചെറിയ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘടകങ്ങളാണ് ശ്രീശാന്തിന് തിരിച്ചടിയായത്.
ശ്രീശാന്തിന് തിരിച്ചടിയാകുന്ന ഒന്നാമത്തെ ഘടകം പ്രായമാണ്. ഫെബ്രുവരി ആറിന് ശ്രീശാന്തിന് 39 വയസ്സാകും. ദീര്‍ഘകാലത്തേക്ക് യുവതാരങ്ങളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസികള്‍ 39 വയസ്സുള്ള ഒരു താരത്തിനായി റിസ്ക് എടുക്കാന്‍ സാധ്യത കുറവാണ്. യുവ താരങ്ങളെ ലേലത്തില്‍ എടുക്കാനാണ് മിക്ക ഫ്രാഞ്ചൈസികളും പദ്ധതിയിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീശാന്തിന് പ്രായം വലിയ തിരിച്ചടിയാകും.
പ്രധാന മത്സരങ്ങളിലൊന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശ്രീശാന്ത് കളിച്ചിട്ടില്ല. ഇതാണ് മലയാളി താരത്തിനു തിരിച്ചടിയാകുന്ന രണ്ടാമത്തെ ഘടകം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിന് വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കെതിരെ ശ്രീശാന്ത് കളിച്ചിരുന്നു. അതിനുശേഷം പ്രധാനപ്പെട്ട ഒരു മത്സരത്തിലും താരത്തിനു അവസരം ലഭിച്ചിട്ടില്ല. ഇതും ശ്രീശാന്തിന് തിരിച്ചടിയാകും.