ഇന്ത്യയിലായിരുന്നെങ്കിൽ ചിലപ്പോൾ കളിക്കാൻ സാധിക്കുമായിരുന്നില്ല: ഡിവില്ലിയേഴ്‌സ്

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (17:02 IST)
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റിങ് താരങ്ങളിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ലോകമെങ്ങും നിരവധി ആരാധകരാണ് ‌താരത്തിനുള്ളത്. ഐപിഎല്ലിൽ ആർസി‌ബി താരമായ ഡിവില്ലിയേഴ്‌സിനും ഇന്ത്യയോട് പ്രത്യേക സ്നേഹമാണുള്ളത്.

ഇപ്പോഴിതാ താ‌നൊരു ഇന്ത്യക്കാരനായിരുന്നുവെങ്കിൽ തനിക്ക് ഒരിക്കലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സാധിക്കുമായിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് താരം.ഐപിഎല്ലിൽ നീണ്ട 15 വർഷമായി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധന എന്താണെന്ന് അനുഭവിച്ചയാളാണ് ഞാൻ. ഇന്ത്യയിലായിരുന്നു ഞാൻ ജനിച്ചിരുന്നതെങ്കിൽ ചിലപ്പോൾ ഒരിക്കലും തനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസമാണ്. സവിശേഷ പ്രതിഭയുള്ളവരാണ് ഇന്ത്യന്‍ താരങ്ങള്‍. എബിഡിവില്ലിയേഴ്‌സ് പറഞ്ഞു. ആർസിബി തനിക്ക് കുടുംബം പോലെയാണെന്നും ജീവിതത്തിലെയും കരിയറിലേയും മനോഹരമായ വർഷങ്ങളാണ് തനിക്ക് ആർസി‌ബിയിൽ ഉണ്ടായതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :