രേണുക വേണു|
Last Updated:
വെള്ളി, 11 ഫെബ്രുവരി 2022 (12:52 IST)
ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ എത്തില്ല. ഫെബ്രുവരി 12, 13 (ശനി, ഞായര്‍) ദിവസങ്ങളിലായാണ് മെഗാ താരലേലം നടക്കുക. ലേലത്തില്‍ പങ്കെടുക്കാന്‍ എത്തില്ലെന്ന് പ്രീതി തന്നെയാണ് അറിയിച്ചത്. കുഞ്ഞിനെ തനിച്ചാക്കി ഇന്ത്യയിലേക്ക് എത്താന്‍ പറ്റില്ലെന്ന് താരം അറിയിച്ചു. എല്ലാ താരലേലങ്ങളിലും പ്രീതി സിന്റയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു.