വരാനിരിക്കുന്ന മെഗാലേലം നിർണായകം: രാജസ്ഥാനിന്റെ ഭാവിപദ്ധതി വ്യക്തമാക്കി സഞ്ജു

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (20:03 IST)
അടുത്തയാഴ്‌ച്ച നടക്കാനിരിക്കുന്ന താരലേലം രാജസ്ഥാന് ഏറെ നിർണായകമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ.അടുത്ത അഞ്ചാറ് വര്‍ഷത്തേക്ക് ടീമിന്റെ അടിത്തറ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും സഞ്ജു പറഞ്ഞു. 62 കോടിയുമായാണ് രാജസ്ഥാൻ ഇക്കുറി ലേലത്തിനിറങ്ങുക.

നായകൻ സഞ്ജു സാംസൺ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ളര്‍, യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എന്നിവരെയാണ് രാജസ്ഥാൻ ഇക്കുറി നിലനിർത്തിയിരിക്കുന്നത്.ട്രയല്‍സില്‍ മികവ് കാട്ടുന്നവര്‍ ഉള്‍പ്പെടെ എല്ലാ കളിക്കാരെയും കൃത്യമായി നിരീക്ഷിക്കുമെന്നും അവസരം നല്‍കുമെന്നും സഞ്ജു പറഞ്ഞു. ഫെബ്രുവരി 12നും 13നുമാണ് താരലേലം നടത്തുക.

ഞങ്ങളുമായി ചേർന്ന കാഴ്‌ച്ചപാടുഌഅ ഞങ്ങളെ മതിക്കുന്ന ടീമിനെ വീണ്ടും ടോപ്പിലെത്താന്‍ സഹായിക്കുന്ന കളിക്കാരെയാണ് തേടുന്നതെന്ന് സാംസണ്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :