Sanju Samson: നായകനായി സഞ്ജുവിനെ ഉറപ്പിച്ച് ഡൽഹി, പകരക്കാരനായി സീനിയർ താരത്തെ രാജസ്ഥാന് ട്രേഡ് ചെയ്യും

കെ എല്‍ രാഹുല്‍ ടീമിലുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ അക്‌സര്‍ പട്ടേലായിരുന്നു ഡല്‍ഹിയുടെ നായകന്‍.

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2025 (12:21 IST)
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സഞ്ജു സാംസണെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. സഞ്ജുവിനെ കൈമാറ്റം ചെയ്യാനായി ഒരു സീനിയര്‍ താരത്തെ ഡല്‍ഹി ട്രേഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ എല്‍ രാഹുല്‍ ടീമിലുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ അക്‌സര്‍ പട്ടേലായിരുന്നു ഡല്‍ഹിയുടെ നായകന്‍. സഞ്ജു എത്തുന്നതോടെ നായകസ്ഥാനം സഞ്ജുവിന് നല്‍കും.


നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും മലയാളി താരത്തില്‍ താല്പര്യം കാണിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ചെന്നൈയുമായുള്ള ചര്‍ച്ച ഏറെ ദൂരം നീണ്ടില്ല. കെ എല്‍ രാഹുലിനെയോ സഞ്ജു സാംസണിനെയോ ടീമിലെത്തിക്കാനാണ് കൊല്‍ക്കത്ത താല്പര്യപ്പെടുന്നത്. ഐപിഎല്‍ മിനി താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ സഞ്ജു രാജസ്ഥാന്‍ വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇതിന് മുന്‍പായി ട്രേഡ് വിന്‍ഡോയിലൂടെ താരത്തെ ടീമിലെത്തിക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :