അനുബന്ധ വാര്‍ത്തകള്‍
- 2 മുട്ട മാത്രമാണ് സഞ്ജു കഴിച്ചത്, നായകനെ ട്രോളി അശ്വിൻ
- ഞാൻ ഏഴാമത് ഇറങ്ങിയാലും 10-12 ഓവർ ബാറ്റ് ചെയ്യേണ്ട അവസ്ഥ: തുറന്ന് പറഞ്ഞ് അക്സർ പട്ടേൽ
- ചെന്നൈ നായകനായി ഇരുനൂറാം മത്സരം, രാജസ്ഥാനെതിരെ ഇറങ്ങുമ്പോൾ ധോനിയെ തേടി അപൂർവ്വനേട്ടം
- മര്യാദയ്ക്ക് ടി20 കളിപ്പിച്ചവനെ ഓൾ ഫോർമാറ്റിലെത്തിച്ച് ഫോമൗട്ടാക്കുന്നത് എന്ത് ദ്രാവിഡാണ്
- റൺ എ ബോൾ മാത്രമെ പറ്റുന്നുള്ളു, എതിരാളികളെ വിറപ്പിച്ച വാറുണ്ണിയുടെ കരിയർ അവസാനത്തിലേക്കോ?
ഇവനാണോ ടോപ് പേസർ, ഉമ്രാൻ മാലിക്കിനെ അടിച്ചൊതുക്കി നിതീഷ് റാണ
ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവിയെന്ന് ക്രിക്കറ്റ് ലോകവും ആരാധകരും വിശേഷിപ്പിക്കുന്ന സൂപ്പർ പേസർ ഉമ്രാൻ മാലിക്കിനെ നിലം തൊടീക്കാതെ കൊൽക്കത്ത സൂപ്പർ കിംഗ്സ് നായകൻ നിതീഷ് റാണ. ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ ഒരോവറിൽ 28 റൺസാണ് നിതീഷ് ഉമ്രാനെതിരെ നേടിയത്.
തുടക്കത്തിലെ കൊൽക്കത്തയുടെ വിക്കറ്റുകൾ സ്വന്തമാക്കി മത്സരം ഹൈദരാബാദിൻ്റെ കയ്യിലിരിക്കെയാണ് ആറാം ഓവറിൽ ബൗൾ ചെയ്യാനായി ഉമ്രാൻ മാലിക് എത്തിയത്. എന്നാൽ ഈ ഓവറിൽ അടിച്ചു തകർത്ത നിതീഷ് റാണ മത്സരത്തിൻ്റെ ടോൺ തന്നെ മാറ്റി കളഞ്ഞു. ഉമ്രാൻ എറിഞ്ഞ മത്സരത്തിലെ ആറാം ഓവറിൽ 4,6,4,4,4,6 എന്നിങ്ങനെയായിരുന്നു റൺസ് ഒഴുകിയത്. ഇതോടെ അഞ്ചോവറിൽ 3ന് 34 എന്ന നിലയിലുണ്ടായ കൊൽക്കത്തയുടെ സ്കോർ 6 ഓവറിൽ 62 റൺസ് എന്നതിലേക്ക് മാറി. മത്സരത്തിൽ ഏറെ നിർണായകമായിരുന്നു ഈ ഓവർ.