1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju ate only 2 eggs the captain trolled by ashwin

2 മുട്ട മാത്രമാണ് സഞ്ജു കഴിച്ചത്, നായകനെ ട്രോളി അശ്വിൻ

sanju samson
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഓരോ മത്സരം കഴിയും തോറും ലീഗ് കൂടുതൽ ആവേശഭരിതമായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഐപിഎല്ലിൽ നടന്ന എല്ലാ മത്സരങ്ങളും അവസാന ഓവർ ത്രില്ലറുകളായാണ് അവസാനിച്ചത്. അവസാന ബോൾ വരെ നീണ്ട് നിന്ന ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ സഞ്ജുവിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ മത്സരത്തിൽ സഞ്ജുവിന് റൺസൊന്നുമെടുക്കാൻ സാധിച്ചിരുന്നില്ല.
 
ഇപ്പോഴിതാ വിജയത്തിന് പിന്നാലെ രാജസ്ഥാൻ താരങ്ങളായ സഞ്ജു സാംസണും രവിചന്ദ്ര അശ്വിനുമുള്ള ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സഞ്ജു സാംസണും അശ്വിനും ടീമിൻ്റെ ഫിറ്റ്നസ് ട്രെയിനർ രാജാമണിയുമാണ് വീഡിയോയിലുള്ളത്. മലയാളത്തിൽ എന്തെങ്കിലും പറയാൻ സഞ്ജുവിനോട് അശ്വിൻ ആവശ്യപ്പെടവെ ഭക്ഷണം കഴിച്ചോ എന്നാണ് സഞ്ജു ചോദിക്കുന്നത്. ഇതിനോട് 2 മുട്ട കഴിച്ചു എന്ന് അശ്വിൻ മറുപടി പറയുകയും ചെയ്തു. രാജസ്ഥാനായി അവസാനം ഇറങ്ങിയ 2 കളികളിലും സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. ഇതിനെ ട്രോളികൊണ്ടായിരുന്നു അശ്വിൻ്റെ മറുപടി. ചിരിച്ചുകൊണ്ടാണ് സഞ്ജു ഇതിനോട് പ്രതികരിക്കുന്നത്. എന്തായാലും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Crikipidea (@crikipidea)

About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പോയിന്റ് ടേബിളില്‍ ഒന്നാമത്; മുന്നില്‍ നിന്ന് നയിച്ച് സഞ്ജു