1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. MS dhoni to became first captain to captaining a team for 200 matches

ചെന്നൈ നായകനായി ഇരുനൂറാം മത്സരം, രാജസ്ഥാനെതിരെ ഇറങ്ങുമ്പോൾ ധോനിയെ തേടി അപൂർവ്വനേട്ടം

MS dhoni
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഇറങ്ങുമ്പോൾ എം എസ് ധോനിയെ കാത്തിരിക്കുന്നത് അത്യപൂർവ്വമായ റെക്കോർഡ്. ഇന്ന് രാജസ്ഥാനെതിരെ കളിക്കാനിറങ്ങുന്നതോടെ ഐപിഎല്ലിൽ സിഎസ്കെയെ 200 മത്സരങ്ങളിൽ നയിക്കുന്ന താരമെന്ന നേട്ടം ധോനിയെ തേടിയെത്തും. ഐപിഎല്ലിൽ നായകനായി 200 മത്സരങ്ങളെന്ന റെക്കോർഡ് ധോനി നേരത്തെ തന്നെ മറികടന്നിരുന്നു.
 
ഐപിഎല്ലിൽ മറ്റൊരു നായകനും സ്വന്തം ടീമിനെ 200 മത്സരങ്ങളിൽ നയിച്ചിട്ടില്ല. 2008ൽ ഐപിഎൽ തുടങ്ങിയത് മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നായകനാണ് എംഎസ് ധോനി. ഇതുവരെ 9 ഫൈനലുകളിൽ ടീമിനെയെത്തിക്കാൻ ധോനിക്കായിട്ടുണ്ട്. ഐപിഎൽ നായകനെന്ന നിലയിൽ 4482 റൺസാണ് താരത്തിൻ്റെ പേരിലുള്ളത്. നായകനെന്ന നിലയിൽ 4881 റൺസുള്ള ആർസിബിയുടെ വിരാട് കോലി മാത്രമാണ് ധോനിക്ക് മുന്നിലുള്ളത്.
 
ചെന്നൈയ്ക്കായും റൈസിംഗ് പുനെ സൂപ്പർ ജയൻ്സിനായും 207 മത്സരങ്ങളിൽ നയിച്ച ധോനി 123 വിജയങ്ങളാണ് നേടിയിട്ടുള്ളത്. ചെപ്പോക്കിൽ സ്വന്തം കാണികൾക്ക് മുന്നിൽ നായകനെന്ന നിലയിൽ ഇരുനൂറാം മത്സരത്തിനിറങ്ങുമ്പോൾ വിജയം മാത്രമാകും ധോനിയുടെ മനസിലുണ്ടാകുക. രാജസ്ഥാനെതിരെ വിജയിച്ച് ധോനിക്ക് ഉചിതമായ ആദരം നൽകാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് രവീന്ദ്ര ജഡേജയും വ്യക്തമാക്കികഴിഞ്ഞു.
 
അടുത്ത ലേഖനം
പരാഗിന് പകരക്കാരനെത്തുമോ ? ചെന്നൈയ്ക്കെതിരെ കച്ചമുറുക്കി രാജസ്ഥാൻ