Mumbai Indians vs Gujarath Titans: ഇംഗ്ലണ്ട് ചതിച്ചാശാനെ, ബട്ട്‌ലറില്ലാതെ ഗുജറാത്ത്, വിൽ ജാക്സില്ലാതെ മുംബൈയും
Mumbai Indians vs Gujarath Titans eliminator
ടൂര്‍ണമെന്റില്‍ ഉടനീളം ശരാശരി ബൗളിംഗ് നിര മാത്രമായുള്ള ഗുജറാത്തിനെ മുന്നോട്ട് കൊണ്ടുപോയത് സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ജോസ് ബട്ട്ലര്‍ എന്നിവരടങ്ങുന്ന മുന്‍നിരയാണ്. ബട്ട്ലര്‍ ഇംഗ്ലണ്ട് ടീമിന്റെ മത്സരങ്ങള്‍ക്കായി മടങ്ങിയതോടെ വലിയ പ്രതിസന്ധിയിലാണ് ഗുജറാത്ത്. 14 മത്സരങ്ങളില്‍ നിന്നും 538 റണ്‍സാണ് ബട്ട്ലര്‍ നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ പേസറായ കഗിസോ റബാഡയും ഗുജറാത്തില്‍ നിന്നും മടങ്ങി.
അതേസമയം മുംബൈയ്ക്കും താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ ഉടനീളം ഓപ്പണിങ്ങ് റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ താരമായ റിയാന്‍ റിക്കിള്‍ട്ടണ് പുറമെ ഇംഗ്ലണ്ട് താരമായ വില്‍ ജാക്‌സിന്റെ സേവനവും മുംബൈയ്ക്ക് നഷ്ടമാകും. ഇവര്‍ക്ക് പകരക്കാരായി ചരിത് അസലങ്ക, ജോണി ബെയര്‍സ്റ്റോ എന്നിവരെയാണ് മുംബൈ ടീമിലെത്തിച്ചിട്ടുള്ളത്.