Mumbai Indians: മുംബൈയ്ക്ക് എലിമിനേറ്റര്‍ 'ശാപം'; കാര്യങ്ങള്‍ അത്ര എളുപ്പമല്ല, സാധ്യത ഗുജറാത്തിന്

മൂന്നാം സ്ഥാനക്കാരോ നാലാം സ്ഥാനക്കാരോ ആയി ഫിനിഷ് ചെയ്ത ശേഷം ഒരുതവണ പോലും മുംബൈ ഐപിഎല്‍ ഫൈനലില്‍ എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍

IPL Play Offs, IPL 2025 Play offs Teams, Mumbai Indians in Play offs, RCB vs MI, IPL Play Offs Teams
Mumbai Indians
രേണുക വേണു| Last Modified വെള്ളി, 30 മെയ് 2025 (12:03 IST)

Mumbai Indians: ഗുജറാത്ത് ടൈറ്റന്‍സിനെതിരായി എലിമിനേറ്ററില്‍ ഇറങ്ങുമ്പോള്‍ അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു കണക്കുകള്‍ അത്ര ആശ്വാസകരമല്ല. ഐപിഎല്ലില്‍ ഇതുവരെ എലിമിനേറ്റര്‍ കളിച്ചുവന്ന് മുംബൈ കപ്പടിച്ചിട്ടില്ല. മാത്രമല്ല നാല് എലിമിനേറ്ററുകളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്.

മൂന്നാം സ്ഥാനക്കാരോ നാലാം സ്ഥാനക്കാരോ ആയി ഫിനിഷ് ചെയ്ത ശേഷം ഒരുതവണ പോലും മുംബൈ ഐപിഎല്‍ ഫൈനലില്‍ എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍. നാല് തവണ എലിമിനേറ്റര്‍ കളിച്ചു, അതില്‍ രണ്ടെണ്ണത്തില്‍ ജയിച്ചെങ്കിലും ക്വാളിഫയര്‍ 2 വില്‍ എത്തിയപ്പോള്‍ തോറ്റു പുറത്തായി. ഇതുവരെ ലഭിച്ച അഞ്ച് കിരീടങ്ങളും ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതിനു ശേഷം കിട്ടിയതാണ്.

ഗുജറാത്തിനെതിരായ ജയപരാജയ കണക്കുകളിലും മുംബൈയ്ക്ക് ആശ്വസിക്കാന്‍ വകയില്ല. ഗുജറാത്തിന്റെ ആദ്യ സീസണായ 2022 മുതല്‍ 2025 വരെ ഏഴ് മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടി. അതില്‍ അഞ്ച് കളികളും ജയിച്ചത് ഗുജറാത്ത് ടൈറ്റന്‍സാണ്. മുംബൈ ഇന്ത്യന്‍സിനു ജയിക്കാനായത് രണ്ട് കളികളില്‍ മാത്രം. 2023 ലാണ് മുംബൈ ഗുജറാത്തിനെതിരെ അവസാനമായി ജയിച്ചത്.

2022 ല്‍ അഞ്ച് റണ്‍സിനും 2023 ല്‍ ലീഗ് ഘട്ടത്തില്‍ 27 റണ്‍സിനും മുംബൈ ജയിച്ചിട്ടുണ്ട്. ബാക്കി അഞ്ച് കളികളിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ഈ സീസണിലെ മാത്രം കണക്കുകള്‍ എടുത്താലും മുംബൈ പേടിക്കണം. ലീഗ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും ഗുജറാത്ത് ഇത്തവണ മുംബൈയെ തോല്‍പ്പിച്ചു. ആദ്യ കളിയില്‍ ഗുജറാത്ത് 36 റണ്‍സിനാണ് ജയിച്ചതെങ്കില്‍ രണ്ടാം മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്ന് വിക്കറ്റ് ജയം നേടി.

ഗുജറാത്തിനെതിരായ മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 218 ആണ്. ഗുജറാത്തിന്റെ ആകട്ടെ 233 റണ്‍സ്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഗുജറാത്തിന്റേത് 172 ആണെങ്കില്‍ മുംബൈയുടേത് 152 റണ്‍സാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :