GT vs MI Predicted 11: രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക ബെയര്‍‌സ്റ്റോ; സാധ്യത ഇലവന്‍

റയാന്‍ റിക്കല്‍ട്ടണ്‍, വില്‍ ജാക്‌സ്, കോര്‍ബിന്‍ ബോഷ് എന്നീ താരങ്ങള്‍ ദേശീയ ടീമിലെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി മുംബൈ ടീം വിട്ടു

Mumbai Indians, Chennai Super Kings, IPL 2025, Mumbai Indians defeated Chennai Super Kings, Rohit Sharma, MS Dhoni, Suryakumar Yadav, Mumbai Indians Match Result, Cricket News, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രോഹിത് ശര്‍മ, ഐപിഎല്‍ 2025
Rohit Sharma and Suryakumar Yadav
രേണുക വേണു| Last Modified വെള്ളി, 30 മെയ് 2025 (09:03 IST)

GT vs MI Predicted 11: ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ (Gujarat Titans) നേരിടാന്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇറങ്ങുന്നു. മുല്ലന്‍പൂര്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30 മുതലാണ് മത്സരം. മുംബൈയുടെ പ്ലേയിങ് ഇലവനില്‍ (Mumbai Playing 11) പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കും.

റയാന്‍ റിക്കല്‍ട്ടണ്‍, വില്‍ ജാക്‌സ്, കോര്‍ബിന്‍ ബോഷ് എന്നീ താരങ്ങള്‍ ദേശീയ ടീമിലെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി മുംബൈ ടീം വിട്ടു. പകരം എത്തിയ ജോണി ബെയര്‍‌സ്റ്റോ, ചരിത് അസലങ്ക, റിച്ചാര്‍ഡ് ഗ്ലീസന്‍ എന്നിവരില്‍ രണ്ട് പേര്‍ ഇന്നത്തെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. റിക്കല്‍ട്ടണു പകരക്കാരനായി എത്തിയ ജോണി ബെയര്‍‌സ്റ്റോ ആയിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

മുംബൈ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ജോണി ബെയര്‍‌സ്റ്റോ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ചരിത് അസലങ്ക, ഹാര്‍ദിക് പാണ്ഡ്യ, നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ജസ്പ്രിത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍

ഗുജറാത്ത് സാധ്യത ഇലവന്‍: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, കുശാല്‍ മെന്‍ഡിസ്, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ജെറാള്‍ഡ് കോട്ട്‌സീ, ആര്‍ സായ്കിഷോര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :