അനുബന്ധ വാര്‍ത്തകള്‍
- മുംബൈ നിലനിര്‍ത്തുക രോഹിത്തിനേയും ജസ്പ്രീത് ബുംറയേയും; സൂര്യകുമാറിനെ ലേലത്തില്‍ വിടും
- നായകനായുള്ള അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്നത് എന്തുകൊണ്ട്? സൂര്യകുമാറിനെ നേരത്തെ ഇറക്കിയതിനു കാരണം വെളിപ്പെടുത്തി കോലി; കൈയടിച്ച് ആരാധകര്‍
- സൂര്യകുമാര്‍ യാദവ് പ്ലേയിങ് ഇലവനില്‍ ഇല്ലാത്തതിനു കാരണം ഇതാണ്
- സൂര്യകുമാറിനെ ഒഴിവാക്കുക, പകരം ഇഷാന്‍ കളിക്കട്ടെ; ഇന്ത്യയ്ക്ക് ഉപദേശവുമായി മുന്‍ പാക് ക്യാപ്റ്റന്‍
- ഇത് മാച്ച് ഫിക്സിങ് ആണ്; മുംബൈ-ഹൈദരബാദ് മത്സരത്തിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി #Fixing ഹാഷ്ടാഗ്
ഇഷാന്‍ കിഷനോ സൂര്യകുമാര്‍ യാദവോ? ഒടുവില്‍ ടോസിട്ട് മുംബൈ ഇന്ത്യന്‍സ്; നിലനിര്‍ത്തുക ഈ താരത്തെ
ഐപിഎല്ലില്‍ മെഗാ ലേലത്തിനു മുന്‍പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന് വിവിധ ഫ്രാഞ്ചൈസികള്‍ തീരുമാനിച്ചു. മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഒരു വിദേശ താരത്തെയുമാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് പേരുകള്‍. വിദേശ താരമായി കിറോണ്‍ പൊള്ളാര്‍ഡിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിച്ചു. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നീ രണ്ട് താരങ്ങളില്‍ ഒരു താരത്തെ നിലനിര്‍ത്താനാണ് മുംബൈ ഫ്രാഞ്ചൈസി തീരുമാനിച്ചത്. ഇതില്‍ ഏത് താരത്തെ നിലനിര്‍ത്തണമെന്ന് തീരുമാനിക്കാന്‍ ഫ്രാഞ്ചൈസി ടോസ് ഇടുകയാണ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ടോസില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഭാഗ്യം തുണച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇഷാന്‍ കിഷനെ ലേലത്തില്‍ എടുക്കാനാണ് ഇനി മുംബൈ ശ്രമിക്കുക.