മുംബൈ നിലനിര്‍ത്തുക രോഹിത്തിനേയും ജസ്പ്രീത് ബുംറയേയും; സൂര്യകുമാറിനെ ലേലത്തില്‍ വിടും

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (14:57 IST)

രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ്. മഹാലേലത്തിനു മുന്നോടിയായി നാല് താരങ്ങളെയാണ് ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തേണ്ടത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍. കിറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. അതേസമയം, സൂര്യകുമാര്‍ യാദവിനെ ലേലത്തില്‍ വിടാന്‍ മുംബൈ ഇന്ത്യന്‍സ് തീരുമാനിച്ചു. സൂര്യകുമാറിനെ മഹാലേലത്തിലൂടെ വീണ്ടും സ്വന്തമാക്കാനാണ് മുംബൈ പദ്ധതിയിട്ടിരിക്കുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :