അനുബന്ധ വാര്‍ത്തകള്‍
- ലഖ്നൗ ടീമുമായി ബന്ധപ്പെട്ടു? രാഹുലിനും റാഷിദ് ഖാനും ഒരു വർഷത്തെ വിലക്കിന് സാധ്യത
- റീട്ടെൻഷനിൽ ടെൻഷനടിച്ച് ഫ്രാഞ്ചൈസികൾ, ടീമുകൾ നിലനിർത്തുന്ന താരങ്ങൾക്കുള്ള പ്രതിഫലം ഇങ്ങനെ
- താരങ്ങളിലാരെയും നിലനിർത്താതെ ഐപിഎൽ ടീം, മുഴുവൻ പണവും ലേലത്തിൽ ചിലവാക്കും!
- സഞ്ജു സാംസൺ രാജസ്ഥാനിൽ തുടരും, ടീം നിലനിർത്താൻ സാധ്യതയുള്ള മറ്റ് താരങ്ങൾ ഇവർ
- ഇനിയും സമയമുണ്ട്, ഐപിഎല്ലിൽ കളിക്കണമോ എന്ന് ആലോചിക്കും: എംഎസ് ധോനി
കെഎൽ രാഹുലിനെ കൈവിട്ട് പഞ്ചാബ്, നിലനിർത്തുന്നത് മായങ്കിനെയും ആർഷദീപിനെയും
ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിട്ട് പഞ്ചാബ് സൂപ്പർ കിങ്സ്. നായകൻ കെഎൽ രാഹുലിനെ പഞ്ചാബ് കൈവിട്ടപ്പോൾ രാഹുലിന്റെ സഹ ഓപ്പണറായ മായങ്ക് അഗര്‍വാളിനെയും ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗിനെയുമാണ് പഞ്ചാബ് നിലനിർത്തിയത്.
പുതിയ ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്നൗവിലേക്ക് നായകനായി കെഎൽ രാഹുൽ പോകുമെന്നാണ് റിപ്പോർട്ട്. അര്‍ഷദീപ് അണ് ക്യാപ്ഡ് കളിക്കാരനാണെന്നതിനാല് നാലു കോടി രൂപയാകും അടുത്ത സീസണില്‍ താരത്തിനായി പഞ്ചാബ് കിംഗ്സ് മുടക്കേണ്ടിവരിക. രണ്ട് കളിക്കാരെ മാത്രം നിലനിർത്തുന്നതിനാൽ ഐപിഎൽ മെഗാതാരലേലത്തിൽ 72 കോടി രൂപ പഞ്ചാബിന് മുടക്കാനാകും.
ഓരോ കളിക്കാരെ മാത്രം നിലനിര്‍ത്തിയ രാജസ്ഥാന് റോയല്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും മാത്രമാണ്(76 കോടി രൂപ വീതം) പഞ്ചാബിനെക്കാള്‍ കൂടുതല്‍ തുക ലേലത്തില്‍ ചെലവഴിക്കാനാകുക.