1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL KKR vs SRH Match updates

KKR vs SRH : ഹെഡും അഭിഷേകും തുടങ്ങി, ക്ലാസൻ അവസാനിപ്പിച്ചു, കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

ഓപ്പണിങ്ങില്‍ അഭിഷേക്- ഹെഡ് സഖ്യം നല്‍കിയ മികച്ച തുടക്കമാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. കൊല്‍ക്കത്തയ്ക്കായി ബ്ലെസിങ് മുസറബാനി 4 വിക്കറ്റുകള്‍ നേടി.ഓപ്പണിങ്ങില്‍ അഭിഷേക്- ഹെഡ് സഖ്യം നല്‍കിയ മികച്ച തുടക്കമാണ് ഹൈദരാബാദിനെ മികച്ച സ്‌ക

KKR vs SRH, Klassen, Abhishek sharma, IPL News
ഐപിഎല്‍ 2026 സീസണിലെ ആറാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ്  സണ്‍റൈസേഴ്സ് ഹൈദരാബാദ് . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 161 റണ്‍സില്‍ അവസാനിച്ചു. ഓപ്പണിങ്ങില്‍ അഭിഷേക്- ഹെഡ് സഖ്യം നല്‍കിയ മികച്ച തുടക്കമാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. കൊല്‍ക്കത്തയ്ക്കായി ബ്ലെസിങ് മുസറബാനി 4 വിക്കറ്റുകള്‍ നേടി.
 
 ഐപിഎല്ലിലെ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് കെകെആര്‍ നേരിട്ടത്. 35 പന്തില്‍ 52 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി.ഓപ്പണര്‍മാരായ അഭിഷേകും- ട്രാവിസ് ഹെഡും ആഞ്ഞടിച്ചതോടെ പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 24 പന്തില്‍ 39 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും ഹൈദരാബാദിനായി തിളങ്ങി. അഭിഷേക് ശര്‍മ 21 പന്തില്‍ 48 റണ്‍സും ട്രാവിസ് ഹെഡ് 21 പന്തില്‍ 46 റണ്‍സും നേടി.
 
227 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ മികച്ച തുടക്കം ലഭിച്ചിട്ടും തുടര്‍ച്ചയായ വിക്കറ്റ് നഷ്ടപ്പെട്ടത് മത്സരത്തില്‍ തിരിച്ചടിയായി. കൊല്‍ക്കത്തയ്ക്കായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിന്‍ അലനും അജിങ്ക്യ രഹാനെയും ചേര്‍ന്ന് നല്‍കിയത്. 29 പന്തില്‍ 52 റണ്‍സുമായി ആഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയില്‍ തിളങ്ങിയത്. മധ്യനിരയില്‍ 25 പന്തില്‍ 35 റണ്‍സുമായി റിങ്കു സിങ് പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 65 റണ്‍സ് അകലെയാണ് കൊല്‍ക്കത്ത പോരാട്ടം അവസാനിച്ചത്.
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'സ്ട്രൈക്ക് റേറ്റ് പ്രശ്നമല്ല, ലീഡർഷിപ്പാണ് പ്രധാനം', തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി അജിങ്ക്യ രഹാനെ