1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs New Zealand 1st ODI: Indian Bowlers Bowled Out Hosts for 185 in Auckland

India vs New Zealand 1st ODI : അർഷദീപും ബ്രാറും തിളങ്ങി, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് 185ന് പുറത്ത്, ഫീൽഡിങ്ങിൽ തിളങ്ങി കോലിയും രോഹിത്തും

22 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡ് 22 ഓവറിലെത്തുമ്പോഴേക്കും 97 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലെത്തിയിരുന്നു.

India vs New Zealand 1st ODI live score Auckland
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 185 റണ്‍സിന് പുറത്ത്. ഓക്ക്ലാന്റിലെ ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ തീരുമാനത്തെ ശരിവെയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. 22 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡ് 22 ഓവറിലെത്തുമ്പോഴേക്കും 97 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലെത്തിയിരുന്നു.
 
4 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ അര്‍ഷ്ദീപ് സിങ്ങും 3 വിക്കറ്റ് വീഴ്ത്തിയ ഗുര്‍ണൂര്‍ ബ്രാറും 2 വിക്കറ്റുമായി തിളങ്ങിയ അന്‍ഷുല്‍ കാംബോജും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു.  ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ അപകടകാരിയായ വില്‍ യങ്ങിനെയും (9) ഹെന്റി നിക്കോള്‍സിനെയും (9) പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് മത്സരത്തിന്റെ തുടക്കത്തിലെ ആധിപത്യം നല്‍കിയത്. 
 
തുടര്‍ന്ന് ടിം സീഫെര്‍ട്ടിനെയും (38) ക്യാപ്റ്റന്‍ ടോം ലാതത്തെയും (3) മടക്കി ഗുര്‍നൂര്‍ ബ്രാറും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഒരു ഘട്ടത്തില്‍ 146 ന് 9 എന്ന നിലയില്‍ തകര്‍ന്ന കിവീസിനെ അവസാന വിക്കറ്റില്‍ ബ്ലെയര്‍ ടിക്നറും (34) ജെക്കബ് ഡഫിയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 180 കടത്തിയത്
 
അതേസമയം ബൗളര്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഫീല്‍ഡിങ് പ്രകടനങ്ങളും മത്സരത്തില്‍ എടുത്തുനിന്നു. ഡാരില്‍ മിച്ചലിനെ പുറത്താക്കികൊണ്ടുള്ള തകര്‍പ്പന്‍ ത്രോയാണ് രോഹിത് നടത്തിയത്. അതേസമയം ഡൈവ് ചെയ്ത ലോ ക്യാച്ച് നേടിയാണ് കോലിയും തന്റെ മികവ് തെളിയിച്ചത്.ALSO READ: പ്രായമൊക്കെ വെറും നമ്പറല്ലെ, ഫീൽഡിൽ ഞെട്ടിച്ച് കോലിയും രോഹിത്തും, ആഘോഷമാക്കി ആരാധകർ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പ്രായമൊക്കെ വെറും നമ്പറല്ലെ, ഫീൽഡിൽ ഞെട്ടിച്ച് കോലിയും രോഹിത്തും, ആഘോഷമാക്കി ആരാധകർ