1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs New Zealand 1st ODI: Virat Kohli Takes Stunning Low Catch in Slips Off Anshul Kamboj's Bowling

പ്രായമൊക്കെ വെറും നമ്പറല്ലെ, ഫീൽഡിൽ ഞെട്ടിച്ച് കോലിയും രോഹിത്തും, ആഘോഷമാക്കി ആരാധകർ

താരങ്ങളുടെ ഈ ഫീല്‍ഡിങ് പ്രകടനങ്ങളെ ആരാധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുത്തു.

Virat Kohli slip catch India vs New Zealand 1st ODI, Virat Kohli bow and arrow celebration Auckland, Anshul Kamboj Nathan Smith wicket IND vs NZ, Virat Kohli fitness catch,Rohit sharma runout,Cricket News, Daryl mitchell runout
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ഫീല്‍ഡിങ് പ്രകടനവുമായി ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും. പേസര്‍ അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ ന്യൂസിലന്‍ഡ് താരമായ നഥാന്‍ സ്മിത്തിനെ പുറത്താക്കിയ അവിശ്വസനീയമായ ലോ ക്യാച്ചിലൂടെയാണ് വിരാട് കോലി ഞെട്ടിച്ചത്. അതേസമയം അപകടകാരിയായ ഡാരില്‍ മിച്ചലിനെ റണ്ണൗട്ടാക്കിയ ഡൈവിങ് ത്രോയാണ് രോഹിത് ശര്‍മ നടത്തിയത്. താരങ്ങളുടെ ഈ ഫീല്‍ഡിങ് പ്രകടനങ്ങളെ ആരാധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുത്തു.
 
അന്‍ഷുല്‍ കാംബോജ് എറിഞ്ഞ മത്സരത്തിലെ ഇരുപത്തിയൊന്‍പതാം ഓവറിലായിരുന്നു കോലിയുടെ ലോ ക്യാച്ച് സംഭവിച്ചത്. വലത് വശത്തേക്ക് ഡൈവ് ചെയ്ത് ഗ്രൗണ്ടിനോട് ചേര്‍ന്ന് കോലി നഥാന്‍ സ്മിത്തിന്റെ ഷോട്ട് കൈക്കുള്ളിലാക്കുകയായിരുന്നു. ക്യാച്ച് നേടിയ ശേഷം പതിവ് രീതിയിലുള്ള ആഘോഷവും കോലി നടത്തി. അതേസമയം ന്യൂസിലന്‍ഡ് ബാറ്റിംഗ് തകര്‍ച്ചയില്‍ ടീമിനെ കരകയറ്റുകയായിരുന്ന അപകടകാരിയായ ഡാരില്‍ മിച്ചലിനെയാണ് രോഹിത് ശര്‍മ ഡൈവിങ് റണ്ണൗട്ടിലൂടെ പുറത്താക്കിയത്.
 
മത്സരത്തിന്റെ 22മത്തെ ഓവറിലായിരുന്നു ഡാരില്‍ മിച്ചലിനെ രോഹിത് അവിശ്വസനീയമായ ഫിറ്റ്‌നസോടെ പുറത്താക്കിയത്. അക്ഷര്‍ പട്ടേലിന്റെ പന്തില്‍ സിംഗിള്‍ നേടാനുള്ള ഗ്ലെന്‍ ഫിലിപ്‌സ് ശ്രമിക്കവെ പന്ത് ഡൈവ് ചെയ്ത് തടഞ്ഞിട്ട രോഹിത് പന്ത് കൈപ്പിടിയിലൊതുക്കി വിക്കറ്റിന് നേരെ എറിയുകയായിരുന്നു. ALSO READ: India vs New Zealand, 1st ODI: ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; മുഹമ്മദ് സിറാജ് ഇല്ല !
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സഞ്ജു സാംസൺ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുമെന്നോ? പന്തിന്റെ പരുക്കിൽ 'പ്രതീക്ഷ' വേണ്ട !