1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL Home ground Matches venue changed for IPL 26

ഐപിഎൽ 2026: ആർസിബിയുടെ ഹോം മത്സരങ്ങൾ നവി മുംബൈയിലേക്ക് റായ്പൂരിലേക്കും മാറ്റി

IPL, RCB Homeground Matches, IPL 26,ഐപിഎൽ,ആർസിബി ഹോം ഗ്രൗണ്ട്,ഐപിഎൽ 26
ഐപിഎല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഹോം മത്സരങ്ങള്‍ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും മാറ്റി. ചിന്നസ്വാമിയില്‍ നടക്കേണ്ട മത്സരങ്ങള്‍ നവി മുംബൈയിലും റായ്പൂരിലുമാകും നടക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍സിബിയുടെ 5 ഹോം മത്സരങ്ങള്‍ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും 2 മത്സരങ്ങള്‍ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തിലുമായിരിക്കും കളിക്കുക.
 
കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കിരീടവിജയത്തിന് ശേഷം നടന്ന ആഘോഷചടങ്ങുകള്‍ക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഈ മാറ്റം. 55,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന ഡി വൈ പാട്ടീല്‍ സ്റ്റേഡിയം മുന്‍പ് ഐപിഎല്ലിന് വേദിയായിട്ടുള്ള സ്റ്റേഡിയമാണ്.ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരമായി പുനെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവില്‍ മുംബൈയും റായ്പൂരും തിരെഞ്ഞെടുക്കുകയായിരുന്നു.
അടുത്ത ലേഖനം
ബാഴ്സയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകില്ല, മൈതാനം വിട്ട് എംബാപ്പെ, തോൽവി അംഗീകരിക്കാൻ പഠിക്കണമെന്ന് ലപ്പോർട്ട, സോഷ്യൽ മീഡിയയിലും വിമർശനം