ഐപിഎൽ 2026: രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി രവീന്ദ്ര ജഡേജ? സൂചന നൽകി ഫ്രാഞ്ചൈസി

Ravindra Jadeja, IPL News, RR Captain, Cricket News,രവീന്ദ്ര ജഡേജ, ഐപിഎൽ വാർത്ത, രാജസ്ഥാൻ റോയൽസ്, ക്രിക്കറ്റ് വാർത്ത
അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ജനുവരി 2026 (13:43 IST)
ജയ്പൂര്‍: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. രാജസ്ഥാന്‍ റോയല്‍സ്
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഈ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ദളപതി ഉടനെ വരുന്ന എന്ന അടിക്കുറിപ്പില്‍ രവീന്ദ്ര ജഡേജയുടെ ചിത്രമാണ് രാജസ്ഥാന്‍ പങ്കുവെച്ചത്.


ഐപിഎല്‍ മിനി ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിലേക്ക് നടന്ന ഹൈ-പ്രൊഫൈല്‍ ട്രേഡിലൂടെയാണ് ജഡേജ ടീമിലെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പരിചയസമ്പന്നരായ ഓള്‍റൗണ്ടര്‍മാരിലൊരാളായ ജഡേജ മുമ്പ് തന്റെ കരിയറിന്റെ തുടക്കകാലത്ത് രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിട്ടുള്ള താരമാണ്.ഈ ഘടകവും താരത്തിന്റെ അനുഭവസമ്പത്തും പരിഗണിച്ച് ജഡേജയെ ടീം നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


രാജസ്ഥാന്റെ ദീര്‍ഘകാല കളിക്കാരനും ക്യാപ്റ്റനുമായിരുന്ന സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറിയതോടെയാണ് രാജസ്ഥാന്‍ റോയല്‍സില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിവ് വന്നത്. യുവതാരങ്ങളായ റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും സീനിയര്‍ താരമെന്ന നിലയില്‍ ജഡേജയ്ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ചില ഹോം മത്സരങ്ങള്‍ ജയ്പൂരിന് പകരം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.

ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും, ജഡേജയെ മുന്‍നിരയിലാക്കി ടീം പുനര്‍നിര്‍മാണം നടത്താനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ നീക്കങ്ങളെന്നത് വ്യക്തമാണ്. മിനി താരലേലത്തില്‍ രവി ബിഷ്‌ണോയിയെ സ്വന്തമാക്കാനായതോടെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമാക്കാന്‍ രാജസ്ഥാനായിരുന്നു. സാം കറന്‍,ഡൊണോവന്‍ ഫെറേര തുടങ്ങിയ ഓള്‍റൗണ്ട് താരങ്ങളും വൈഭവ് സൂര്യവന്‍ഷി, യശ്വസി ജയ്‌സ്വാള്‍ എന്നിവരടങ്ങുന്ന വെടിക്കെട്ട് ബാറ്റിംഗ് നിരയും ഇത്തവണ രാജസ്ഥാനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :