1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Harry Brook nearly sacked as ODI captain Reports

മദ്യപിച്ച് അബോധാവസ്ഥയില്‍ നൈറ്റ് ക്ലബില്‍ ബഹളം, ജീവനക്കാരുമായി കയ്യാങ്കളി, ഹാരി ബ്രൂക്കിന്റെ നായകസ്ഥാനം തെറിച്ചേക്കും

Harry Brook
ആഷസ് പരമ്പരയിലേറ്റ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ഹാരി ബ്രൂക്കിന് വന്‍ തിരിച്ചടി. ആഷസിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്കിടെ താരം നിശാ ക്ലബില്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
 
ന്യൂസിലാന്‍ഡിലെ പര്യടനത്തിനിടെ നവംബര്‍ ഒന്നിന് വെല്ലിങ്ങ്ടണിലെ ഒരു നിശാക്ലബ് താരം സന്ദര്‍ശിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന താരം നിശാക്ലബില്‍ സുരക്ഷാ ജീവനക്കാരുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പിന്നാലെ ഒരു ജീവനക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
 
 ഇതിന് പിന്നാലെ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍  11 പന്തില്‍ 6 റണ്‍സിന് ബ്രൂക്ക് പുറത്താവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തെ താക്കീത് ചെയ്‌തെന്നും പിഴ ചുമത്തിയെന്നുമാണ് വിവരം. ജേക്കബ് ബേഥെല്‍,ഗസ് ആറ്റ്കിന്‍സണ്‍ എന്നിവരും ബ്രൂക്കിനൊപ്പം പുറത്തുപോയിരുന്നു. എന്നാല്‍ നിശാ ക്ലബില്‍ താരം തനിച്ചാണ് പോയത്. ആഷസ് പരമ്പരയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് താരങ്ങളുടെ മദ്യപാനം ചര്‍ച്ചയായതോടെയാണ് ബ്രൂക്കിന്റെ ന്യൂസിലന്‍ഡിലെ പ്രശ്‌നവും ഉയര്‍ന്നു വന്നിരിക്കുന്നത്.
 
സംഭവത്തില്‍ ബ്രൂക്ക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. നിലവില്‍ ആഷസില്‍ അപമാനിതരായ സാഹചര്യത്തില്‍ ബ്രൂക്കിന്റെ അച്ചടക്ക ലംഘനം വീണ്ടും ചര്‍ച്ചയാകുമെന്നും നായക സ്ഥാനം വരെ തെറിച്ചേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആഷസില്‍ കളിച്ച 10 ഇന്നിങ്ങ്‌സുകളില്‍ 2 അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ബ്രൂക്ക് നേടിയത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
പാകിസ്ഥാന് ആശ്വാസം, പരിക്ക് ഗുരുതരമല്ല, ലോകകപ്പിന് മുൻപായി ഷഹീൻ മടങ്ങിയെത്തും