IPL Logo : ഐപിഎൽ ലോഗോ മൊർതാസയുടേത് !, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ആ ലോഗോ ഒഴിവാക്കണം, പ്രതിഷേധവുമായി ബംഗ്ലദേശ് ആരാധകർ

IPL Logo, Bangladesh Fans, Mortasa shot, India- Bangladesh,ഐപിഎൽ ലോഗോ, ബംഗ്ലാദേശ് ഫാൻസ്, മഷ്റഫെ മൊർത്താസ, ഇന്ത്യ- ബംഗ്ലാദേശ്
ധാക്ക| രേണുക വേണു| Last Modified ചൊവ്വ, 6 ജനുവരി 2026 (12:34 IST)
ധാക്ക: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) ഔദ്യോഗിക ലോഗോ മാറ്റണമെന്ന വിചിത്രമായ ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകര്‍. ഐപിഎല്‍ ലോഗോയില്‍ കാണിക്കുന്ന ചിത്രം ബംഗ്ലാദേശ് മുന്‍ താരമായ മഷ്‌റഫെ മൊര്‍താസയുടേതാണെന്നും മുസ്തഫിസുര്‍ റഹ്‌മാനെ പുറത്താക്കുകയാണെങ്കില്‍ ഐപിഎല്‍ ലോഗോ ഒഴിവാക്കാനും ബിസിസിഐ ധൈര്യം കാണിക്കണമെന്നുമാണ് ഒരു കൂട്ടം ബംഗ്ലാദേശ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇവര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്.

സംഭവത്തില്‍ ബിസിസിഐയോ ഐപിഎല്‍ സംഘാടകരോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2007ലെ ലോകകപ്പില്‍ മൊര്‍താസ കളിച്ച ഒരു ഷോട്ടില്‍ നിന്നാണ് ഐപിഎല്‍ ലോഗോ സംഘാടകര്‍ കണ്ടെത്തിയതെന്നാണ് ബംഗ്ലാദേശ് ആരാധകരുടെ നിലപാട്. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെഞ്ചര്‍ ത്രി എന്ന ഏജന്‍സിയാണ് ഐപിഎല്‍ ലോഗോ ഡിസൈന്‍ ചെയ്തത്.


ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍
ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ബിസിസിഐ ഇടപെട്ട് ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത് വരികയും ഇന്ത്യയില്‍ നടക്കുന്ന തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിയെ വേണ്ടാത്തവര്‍ ബംഗ്ലാദേശ് ബാറ്ററില്‍ നിന്നുണ്ടാക്കിയ ഐപിഎല്‍ ലോഗോയും ഉപയോഗിക്കരുതെന്ന ആവശ്യവുമായി ഒരു കൂട്ടം ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :